ഒ​ക്ടോ​ബ​റോ​ടെ ന​ഗ​ര​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും എ​ല്‍​ഇ​ഡി വെ​ളി​ച്ചം
Thursday, September 12, 2024 3:36 AM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി ഒ​ക്ടോ​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ 30,000 എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു.

ബാ​ക്കി 10,000 എ​ണ്ണം സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ഒ​രു മാ​സ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​കും. ലൈ​റ്റു​ക​ള്‍ ക​ത്തു​ന്നി​ല്ല എ​ന്ന കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ​രാ​തി പ​രി​ഹ​രി​ച്ചു ക​ഴി​ഞ്ഞു. എ​ന്‍​എ​ച്ച്, പാ​ലാ​രി​വ​ട്ടം ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്ക്, ക​ച്ചേ​രി​പ്പ​ടി, എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ലൈ​റ്റു​ക​ള്‍ തെ​ളി​യാ​ത്ത പ്ര​ശ്‌​നം ഉ​ണ്ട്. കേ​ബി​ളു​ക​ളു​ടെ പ്ര​ശ്‌​നം മൂ​ല​മാ​ണി​ത്.

ഇ​ത് മാ​റ്റി​യി​ടാ​ന്‍ സി​എ​സ്എം​എ​ല്ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രു കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. സി​എ​സ്എം​എ​ല്‍ ഈ ​തു​ക വ​ഹി​ച്ച ശേ​ഷം കോ​ര്‍​പ​റേ​ഷ​ന്‍ തി​രി​ച്ചു ന​ല്‍​കു​ന്ന രീ​തി​യി​ലാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.