പോ​ൾ​സ​ൻ സ്ക​റി​യ​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി
Wednesday, September 11, 2024 4:13 AM IST
മൂ​വാ​റ്റു​പു​ഴ: മി​ക​ച്ച ക​ഥ​യ്ക്കു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നേ​ടി​യ പോ​ൾ​സ​ൻ സ്ക​റി​യ​യ്ക്ക് മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ഷി സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് മെ​ന്പ​ർ പി.​ബി. ര​തീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്വീ​ക​ര​ണ​ത്തി​ന് പോ​ൾ​സ​ൻ സ്ക​റി​യ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. പോ​ൾ​സ​ൻ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​ത്താ​ണ് സ്വീ​ക​ര​ണ​ത്തി​ന് എ​ത്തി​യ​ത്. കാ​ദ​ൽ ദി ​കോ​ർ എ​ന്ന സി​നി​മ​യു​ടെ ക​ഥ​യ്ക്കാ​ണ് ച​ല​ച്ചി​ത്ര പു​ര​സ്കാ​രം പോ​ൾ​സ​ന് ല​ഭി​ച്ച​ത്. ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച അ​നു​കു​ര്യ​നും സ്വീ​ക​ര​ണ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.