മ​രം​വെ​ട്ടു​ന്ന​തി​നി​ടെ മ​ര​ക്കൊ​ന്പൊ​ടി​ഞ്ഞ് യു​വാ​വി​നു ദാ​രു​ണാ​ന്ത്യം
Wednesday, September 11, 2024 10:55 PM IST
പ​റ​വൂ​ർ: ത​ണ​ൽ മ​രം വെ​ട്ടി​മാ​റ്റു​ന്ന​തി​നി​ട​യി​ൽ മ​ര​ക്കൊ​ന്പൊ​ടി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പ​റ​വൂ​ർ ത​ത്ത​പ്പി​ള്ളി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യ​നാ​ട് വ​ട്ട​പ്പാ​റ പ​ഴ​യ വൈ​തി​രി ആ​യി​ഷ പ്ലാ​ന്േ‍​റ​ഷ​നി​ൽ ത​പ​സി​യു​ടെ മ​ക​ൻ മോ​നു എ​ന്ന് വി​ളി​ക്കു​ന്ന മോ​ഹ​ൻ​കു​മാ​ർ (28) ആ​ണ് മ​രി​ച്ച​ത്. അ​ര​യി​ൽ ര​ക്ഷ​യ്ക്കാ​യി കെ​ട്ടി​യി​രു​ന്ന ക​യ​ർ മു​റു​കി ആ​യി​രു​ന്നു മ​ര​ണം.

വെ​ട്ടേ​ണ്ട കൊ​ന്പി​നു മു​ക​ളി​ലാ​യി ശ​രീ​ര​ത്തി​ലെ സേ​ഫ്റ്റി ബെ​ൽ​റ്റു​മാ​യി ബ​ന്ധി​ച്ചി​രു​ന്ന ക​യ​ർ കൊ​ളു​ത്തി​യി​രു​ന്ന ക​ന്പ് ഒ​ടി​ഞ്ഞ​തോ​ടെ മോ​ഹ​ന​ൻ 45 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ തൂ​ങ്ങി​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പ​റ​വൂ​രി​ൽ നി​ന്നും ഫ​യ​ർ ഫോ​ഴ്സ് എ​ത്തി സാ​ഹ​സി​ക​മാ​യി താ​ഴെ ഇ​റ​ക്കി​യ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

പ​റ​വൂ​ർ ആ​ശു​പ​ത്രി വ​ള​പ്പി​ലെ പാ​ഴ്മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​ന് മോ​ഹ​ൻ ക​രാ​റെ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന പ​ണി ഇ​ന്ന​ലെ തീ​രാ​നി​രി​ക്കെ ആ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നു വ​ർ​ഷ​മാ​യി ത​ത്ത​പ്പി​ള്ളി​യി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന മോ​ഹ​ന​ന്‍റെ ഭാ​ര്യ വീ​ട് വൈ​പ്പി​ൻ നെ​ടു​ങ്ങാ​ടാ​ണ്.

അ​വി​ടെ ര​ണ്ടു​വ​ർ​ഷ​ക്കാ​ലം താ​മ​സി​ച്ച ശേ​ഷ​മാ​ണ് മു​ന്നു വ​ർ​ഷം മു​ന്പ് ത​ത്ത​പ്പി​ള്ളി​യി​ൽ താ​മ​സ​മാ​ക്കി​യ​ത്. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
ഭാ​ര്യ: അ​ശ്വ​തി. മ​ക്ക​ൾ: ഋ​തി​ക, ഋ​ഷി​ക, ഋ​ഷ്വി.