ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്
Wednesday, September 11, 2024 4:11 AM IST
വാ​ഴ​ക്കു​ളം: കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മു​ത​ല​ക്കോ​ടം പ​ഴു​ക്കാ​ക്കു​ളം പാ​ലാ​ക്കാ​ര​ൻ ബി​ജു ചെ​റി​യാ​നാ(57)​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 ഓ​ടെ ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ പ​ള്ളി​യു​ടെ മു​ൻ​ഭാ​ഗ​ത്ത് സം​സ്ഥാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പി​ര​ളി​മ​റ്റം ഭാ​ഗ​ത്തു നി​ന്ന് വ​ന്ന് സം​സ്ഥാ​ന പാ​ത​യി​ലേ​ക്കു ക​യ​റു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും തൊ​ടു​പു​ഴ നി​ന്ന് തൃ​ശൂ​ർ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട സ്കൂ​ട്ട​റി​ൽ നി​ന്ന് ബി​ജു​വി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.