സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ജെ​റി അ​മ​ൽ​ദേ​വി​ല്‍ നി​ന്ന് പ​ണം ത​ട്ടാ​ന്‍ ശ്ര​മം
Wednesday, September 11, 2024 3:38 AM IST
കൊ​ച്ചി: സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ജെ​റി അ​മ​ല്‍​ദേ​വി​ല്‍ നി​ന്ന് പ​ണം ത​ട്ടാ​ന്‍ ശ്ര​മം. സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഒ​രു കേ​സി​ല്‍ പ്ര​തി​യാ​ക്കി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ത​ട്ടി​പ്പ് സം​ഘം സ​മീ​പി​ച്ചെ​ന്നും 1,70, 000 രൂ​പ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ജെ​റി അ​മ​ല്‍​ദേ​വ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് ജെ​റി അ​മ​ല്‍​ദേ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് വാ​ട്‌​സ്ആ​പ്പ് കോ​ളെ​ത്തി​യ​ത്. മും​ബൈ​യി​ലെ ധാ​രാ​വി സി​ബി​ഐ ഓ​ഫീ​സി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കോ​ള്‍.

ജെ​റ്റ് എ​യ​ര്‍​വേ​സ് ഉ​ട​മ​യു​ടെ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്ന് ര​ണ്ടു കോ​ടി രൂ​പ​യു​ടെ പ​ണം താ​ങ്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​യെ​ന്നും ഉ​ട​ന്‍ വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി സ്വ​ര​ത്തോ​ടെ​യു​ള്ള കോ​ളി​ല്‍ പ​റ​ഞ്ഞ​ത്.

തെ​ളി​വു​ക​ളൊ​ന്നും കൈ​യി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​വ​ര്‍ പ​റ​യു​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് 1,70, 000 രൂ​പ നി​ക്ഷേ​പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പ​ണം പി​ന്‍​വ​ലി​ക്കാ​നാ​യി ബാ​ങ്കി​ല്‍ എ​ത്തി​യ​പ്പോ​ള്‍ സം​ശ​യം തോ​ന്നി​യ ബാ​ങ്ക് മാ​നേ​ജ​ര്‍ പ​ണം അ​യ​യ്ക്കാ​ന്‍ പ​റ​ഞ്ഞ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഇ​തി​നാ​ല്‍ പ​ണം ന​ഷ്ട​മാ​യി​ല്ലെ​ന്നു ജെ​റി അ​മ​ല്‍​ദേ​വ് പ​റ​ഞ്ഞു.