അം​ബി​കാ​പു​രം പ​ള്ളി​യി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Thursday, September 12, 2024 3:49 AM IST
കൊ​ച്ചി: പെ​രു​മാ​നൂ​ര്‍ അം​ബി​കാ​പു​രം പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ വ്യാ​കു​ല മാ​താ​വി​ന്‍റെ കൊ​മ്പ്രേ​ര്യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ന്‍​സി​സ് ക​ല്ല​റ​ക്ക​ല്‍ കൊ​ടി​യേ​റ്റി ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ചു. ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ക​റു​ക​പ്പി​ള്ളി, റ​വ. ഡോ. ​ക്ലീ​റ്റ​സ് ക​തി​ര്‍ പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. ഫാ. ​നെ​ല്‍​സ​ണ്‍ ജോ​ബ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി.

അ​ഞ്ചു​നാ​ള്‍ നീ​ണ്ടു നി​ല്ക്കു​ന്ന തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍ 15ന് ​സ​മാ​പി​ക്കും. 14 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​യ്ക്ക് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​കും.

തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ലെ ദി​വ്യ​ബ​ലി​ക​ള്‍​ക്ക് ഫാ. ​ജോ​സ് ഡൊ​മി​നി​ക് ചൂ​രേ​പ്പ​റ​മ്പി​ല്‍, അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ക​ല്ലി​ങ്ക​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യ​കാ​ർ​മി​ക​രാ​കും. ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, ഫാ. ​ക്യാ​പി​സ്റ്റ​ണ്‍ ലോ​പ്പ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

തി​രു​നാ​ള്‍ ദി​ന​മാ​യ 15ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​യി​ല്‍ മാ​വേ​ലി​ക്ക​ര രൂ​പ​താ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് മു​ഖ്യ കാ​ര്‍​മി​ക​നാ​കും. ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി​യാ​ണ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക.