ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് യൂ​ണി​ഫോം സ​മ്മാ​നി​ച്ച് കോ​ത​മം​ഗ​ലം ട്രാ​ഫി​ക് പോ​ലീ​സ്
Wednesday, September 11, 2024 4:11 AM IST
കോ​ത​മം​ഗ​ലം: ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് യൂ​ണി​ഫോം സ​മ്മാ​നി​ച്ച് കോ​ത​മം​ഗ​ലം ട്രാ​ഫി​ക് പോ​ലീ​സ്. ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ​ത​മം​ഗ​ലം സി​ഐ പി.​ടി. ബി​ജോ​യ് മു​ഖ്യ​ഭാ​ഷ​ണ​വും റി​ല​യ​ന്‍റ് ക്രെ​ഡി​റ്റ് ഇ​ന്ത്യാ ലി​മി​റ്റ​ഡ് എം​ഡി ജോ​സ്കു​ട്ടി സേ​വ്യ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മ​ർ​ത്തോ​മ്മാ ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, കോ​ത​മം​ഗ​ലം ട്രാ​ഫി​ക് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ സി.​പി. ബ​ഷീ​ർ, എം​ബി​എം​എം ഹോ​സ്പി​റ്റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് മ​ണ്ണ​ഞ്ചേ​രി,

എ​സ്ഐ ഷാ​ഹു​ൽ ഹ​മീ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​എ. ഷി​യാ​സ് ജെ​യിം​സ് ജോ​സ​ഫ്, ഷാ​ജ​ൻ പീ​ച്ചാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റി​ല​യ​ന്‍റ് ക്രെ​ഡി​റ്റ് ഇ​ൻ​ഡ്യാ ലി​മി​റ്റ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്ത​ത്.

ന​ല്ലൊ​രു ഗ​താ​ഗ​ത സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ട്ട​ണ​ത്തി​ലെ മു​ഴു​വ​ൻ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കും യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്ത​ത്.