കോ​ട്ട​പ്പ​ടി​യി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​നം​വ​കു​പ്പ് അ​നാ​സ്ഥ​യെ​ന്ന് ഷി​ബു തെ​ക്കും​പു​റം
Thursday, September 12, 2024 4:01 AM IST
കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി​യി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണം വ​നം​വ​കു​പ്പ് അ​നാ​സ്ഥ​യാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം പ​റ​ഞ്ഞു. കോ​ട്ട​പ്പ​ടി​യി​ൽ കാ​ട്ടാ​ന അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മ​ഠ​ത്തും​പ​ടി വ​ർ​ഗീ​സി​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാ​മ​ത്തെ കാ​ട്ടാ​ന ആ​ക്ര​മ​ണ​മാ​ണ് പ്ര​ദേ​ശ​ത്തു​ണ്ടാ​യ​ത്.

മൃ​ഗ​സം​ര​ക്ഷ​ണം മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത് ജ​ന​സം​ര​ക്ഷ​ണം ന​ട​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​വാ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​രി​നും വ​നം വ​കു​പ്പി​നും എ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​ർ​ഷ​ക​ന് 2019-ൽ ​ഉ​ണ്ടാ​യ കൃ​ഷി​നാ​ശ​ത്തി​ന് പോ​ലും നാ​ളി​തു​വ​രെ യാ​തൊ​രു ന​ഷ്ട​വും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ വ്യ​ക്ത​മാ​ക്കി​യ​താ​യും പ​റ​ഞ്ഞു.