ഷൂ​വി​നു​ള്ളി​ൽ​നി​ന്നും മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി
Wednesday, September 11, 2024 3:59 AM IST
ആ​ല​ങ്ങാ​ട്: വീ​ടി​നു​ള്ളി​ൽ കി​ട​ന്ന ഷൂ​വി​നു​ള്ളി​ൽ​നി​ന്നും മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി. വാ​ണി​യ​ക്കാ​ട് വൈ​ഷ്ണ​വം വേ​ണു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണു പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ടി​നു​ള്ളി​ൽ അ​ഴി​ച്ചി​ട്ട ഷൂ​വി​ൽ പാ​മ്പ് ഇ​ഴ​ഞ്ഞു ക​യ​റു​ന്ന​തു ക​ണ്ട മ​ക​ൾ വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ഷൂ ​പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​ടി​ച്ച​ട്ടി ഉ​പ​യോ​ഗി​ച്ചു മൂ​ടി​യി​ടു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​നം​വ​കു​പ്പി​ൽ വി​വ​ര​മ​റി​യി​ച്ചു. റെ​സ്ക്യൂ ഓ​പ്പ​റേ​റ്റ​ർ ടി.​ജെ.​കൃ​ഷ്ണ​നാ​ണു പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ പാ​മ്പി​നെ കാ​ട്ടി​ൽ തു​റ​ന്നു​വി​ട്ടു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​ന്പു വി​ഷ​പ്പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു.