ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പി​റ​വം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി
Wednesday, September 11, 2024 4:11 AM IST
പി​റ​വം: ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പി​റ​വം സ​ർ​ക്കാ​ർ ആ​യു​ർ​വേദ ആ​ശു​പ​ത്രി​യി​ൽ പ​ണി​ക​ഴി​പ്പി​ച്ച യോ​ഗ​ഹാ​ൾ, മെ​ഡി​സി​ൻ സ്റ്റോ​ർ റൂം, ​റാ​ന്പ് എ​ന്നി​വ​യു​ടെ​യും ന​വീ​ക​രി​ച്ച മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ജൂ​ലി സാ​ബു നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ഉ​ച്ച​ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​മോ​ദം പ​ദ്ധ​തി​യു​ടെ മാ​ർ​ഗ​ദീ​പ​മാ​യ മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ദ്ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​ക്കു​വേ​ണ്ടി ഫാ. ​ജോ​സ് തോ​മ​സ് പൂ​വ​ത്തി​ങ്ക​ൽ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷൈ​നി ഏ​ലി​യാ​സ്, അ​ഡ്വ. ബി​മ​ൽ ച​ന്ദ്ര​ൻ, വ​ത്സ​ല വ​ർ​ഗീ​സ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ തോ​മ​സ് മ​ല്ലി​പ്പു​റം, അ​ന്ന​മ്മ ഡോ​മി, ര​മ വി​ജ​യ​ൻ, ജോ​ജി​മോ​ൻ ചാ​രു​പ്ലാ​വി​ൽ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പി.​ആ​ർ. സ​ലിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.