വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ 10-ാം വാ​ർ​ഷി​കം
Wednesday, September 11, 2024 3:59 AM IST
വ​രാ​പ്പു​ഴ: കൂ​ന​മ്മാ​വ് സി​എം​സി സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ച​വ​റ​യു​ടേ​യും വി​ശു​ദ്ധ ഏ​വു​പ്രാ​സ്യാ​യു​ടേ​യും വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ 10-ാം വാ​ർ​ഷി​ക​വും സി​എം​സി ഇ​ന്‍റ​ർ സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​വും (സ്നേ​ഹ​സ്പ​ന്ദ​നം 2024) കൂ​ന​മ്മാ​വ് ചാ​വ​റ സ്പെ​ഷ​ൽ സ്കൂ​ളി​ൽ നാ​ളെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സി​എം​സി സ​ന്യാ​സ സ​മു​ഹം നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഇ​ന്ത്യ​യി​ലെ 27 സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 300ഓ​ളം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​എം​സി സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ഗ്രേ​യ്സ് തേ​രേ​സ് അ​ധ്യ​ക്ഷ​യാ​കും. ഹൈ​ബി ഈ​ഡ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​കും. റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​മാ​കും.