മു​ത്തോ​ല​പു​രം കു​ടി​വെ​ള്ള പ​ദ്ധ​തി സ​മ​ർ​പ്പ​ണ​വും ഉ​ദ്ഘാ​ട​ന​വും
Wednesday, August 21, 2024 4:14 AM IST
ഇ​ല​ഞ്ഞി: പാ​ന്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മു​ത്തോ​ല​പു​രം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സ​മ​ർ​പ്പ​ണ​വും ഉ​ദ്ഘാ​ട​ന​വും പാ​ന്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് സ്മി​ത എ​ൽ​ദോ​സ് നി​ർ​വ​ഹി​ച്ചു. ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 35 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ദേ​ശ​ത്തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ക​രാ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ടോ​മി കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​സി​ഡ​ന്‍റ് ജോ​ണി അ​ഗ​സ്റ്റി​ന് കൈ​മാ​റി. മു​ത്തോ​ല​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ മ​റ്റ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ കൊ​ച്ചു​താ​ഴ​ത്ത് ഏ​ബ്ര​ഹാം മാ​ത്യു, തെ​ങ്ങും​പ​ള്ളി ടോ​ണി ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡോ​ജി​ൻ ജോ​ണ്‍ അ​ര​ഞ്ഞാ​ണി​യി​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.