വ​യ​നാ​ടി​നാ​യി എ​ഐ​വൈ​എ​ഫിന്‍റെ പാ​യ​സ ച​ല​ഞ്ച്
Wednesday, August 21, 2024 4:01 AM IST
പി​റ​വം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി നി​ർ​മി​ച്ച് ന​ൽ​കു​ന്ന 10 വീ​ടു​ക​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം പി​റ​വം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​യ​സ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.

മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല ക​മ്മി​റ്റി​ക​ളി​ൽ നി​ന്നാ​യി 2000ത്തോ​ളം ലി​റ്റ​ർ പാ​യ​സം വി​ത​ര​ണം ചെ​യ്തു. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. അ​രു​ൺ പി​റ​വം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജൂ​ലി സാ​ബു​വി​ന് പാ​യ​സം ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജോ പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.