ഇ​രു​മ്പ​ന​ത്തെ മാ​ലി​ന്യസം​ഭ​ര​ണ കേ​ന്ദ്രം മാ​റ്റ​ണ​മെ​ന്ന് എം​എ​ൽ​എ
Wednesday, August 21, 2024 4:01 AM IST
ഇ​രു​മ്പ​നം: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യു​ടെ ഇ​രു​മ്പ​നം ശ്മ​ശാ​ന​ത്തി​ന് സ​മീ​പം മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ൽ​നി​ന്നു ന​ഗ​ര​സ​ഭ പി​ന്മാ​റ​ണ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ.

മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ മ​റ്റ് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ളു​ണ്ടെ​ന്നി​രി​ക്കെ ഈ ​സ്ഥ​ലം ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് തി​ക​ച്ചും അ​നു​ചി​ത​മാ​ണെ​ന്നും ശ്മ​ശാ​ന​ങ്ങ​ൾ എ​ക്കാ​ല​വും അ​തി​ന്‍റെ പ​വി​ത്ര​ത​യോ​ടെ കാ​ത്തു​സൂ​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​ര​ണ​ശാ​ല സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പു​ന:​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്‌​ട​ർ​ക്കും ന​ഗ​ര​സ​ഭ​യ്ക്കും എം​എ​ൽ​എ ക​ത്ത് ന​ല്കി.