അങ്കമാലിയിൽ യൂത്ത് കോൺ. ന്യൂ​സ്പേ​പ്പ​ര്‍ ച​ല​ഞ്ചി​ന് തു​ട​ക്കം കു​റി​ച്ചു
Wednesday, August 21, 2024 3:44 AM IST
അ​ങ്ക​മാ​ലി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കാ​യി 30 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​തി​ന്‍റെ ധ​ന ശേ​ഖ​രാ​ര്‍​ത്ഥം അ​ങ്ക​മാ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന ന്യൂ​സ് പേ​പ്പ​ര്‍ ച​ല​ഞ്ചി​ന് തു​ട​ക്കം കു​റി​ച്ചു.

സ്വ​ന്തം വീ​ട്ടി​ല്‍ നി​ന്നു​ള്ള പ​ഴ​യ പ​ത്ര​ങ്ങ​ള്‍ ച​ല​ഞ്ചി​ലേ​ക്ക് ന​ല്‍​കി റോ​ജി എം.​ ജോ​ണ്‍ എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്രസ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് റി​ന്‍​സ് ജോ​സ് പ​ത്ര​ക്കെ​ട്ട് ഏ​റ്റു​വാ​ങ്ങി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ അ​നീ​ഷ് മ​ണ​വാ​ള​ന്‍, നി​ധി​ന്‍, ആ​ന്‍ മേ​രി ടോ​മി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ റീ​ഗ​ണ്‍ മാ​ത്യു, റോ​ബി​ന്‍ റോ​ക്കി, ലി​ബി​ന്‍ നെ​ടു​ങ്ങാ​ട​ന്‍.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് മു​ന്‍ പ്ര​സി​ഡന്‍റ് അ​ഡ്വ. കെ.​എ​സ്. ഷാ​ജി, മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ റീ​ത്ത പോ​ള്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജു പാ​റ​യ്ക്ക​ല്‍, കെ.​വി. ജ​യ​പ്ര​കാ​ശ്, ഫ്രാ​ന്‍​സി​സ് മു​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.