അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ ഗു​രു​ദേ​വ ജ​യ​ന്തി​യാ​ഘോ​ഷി​ച്ചു
Wednesday, August 21, 2024 3:44 AM IST
ആ​ലു​വ: ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ ഗു​രു​ദേ​വ ജ​യ​ന്തി​യാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ർ രാ​വി​ലെ മു​ത​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി.
പു​ല​ർ​ച്ചെ 4.30ന് ​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി പി.​കെ. ജ​യ​ന്ത​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​യോ​ടെ ച​ട​ങ്ങു​ക​ളാ​രം​ഭി​ച്ചു.

മ​ഹാ​ജ​യ​ന്തി, ഗു​രു​പൂ​ജ, സ​മൂ​ഹ​പ്രാ​ർ​ഥ​ന, പീ​ത​പ​താ​ക ഉ​യ​ർ​ത്ത​ലും ന​ട​ന്നു. തു​ട​ർ​ന്ന് ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ പാ​രാ​യ​ണം, സ​ത്സം​ഗം, ഉ​ച്ച​യ്ക്ക് മ​ഹാ​ഗു​രു​പൂ​ജ, പ്ര​സാ​ദ വി​ത​ര​ണം, വൈ​കി​ട്ട് ഗു​രു​പൂ​ജ, ദീ​പാ​രാ​ധ​ന, സ​മൂ​ഹ​പ്രാ​ർ​ഥ​ന എ​ന്നി​വ​യും ന​ട​ന്നു.

അ​ദ്വൈ​താ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ധ​ർ​മ​ചൈ​ത​ന്യ, സ്വാ​മി​നി മാ​താ നാ​രാ​യ​ണ ദ​ർ​ശ​ന​മ​യി, സ്വാ​മി​നി മാ​താ നാ​രാ​യ​ണ ചി​ദ് വി​ലാ​സി​നി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗു​രു​ദേ​വ ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യു​ള്ള മ​ഹാ​ഘോ​ഷ​യാ​ത്ര ആ​ലു​വ​യി​ൽ ഒ​ഴി​വാ​ക്കി.