വി​വാ​ഹ​ച്ചെ​ല​വി​ന്‍റെ ഒ​രു വി​ഹി​തം വ​യ​നാ​ടി​ന് ന​ല്‍​കി മ​നു​വും നി​ഷ​യും
Wednesday, August 21, 2024 3:44 AM IST
കാ​ഞ്ഞി​ര​മ​റ്റം: വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങു​ക​ളു​ടെ ചെ​ല​വി​ല്‍ നി​ന്ന് ഒ​രു വി​ഹി​തം വ​യ​നാ​ടി​ലെ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കി മ​നു​വും നി​ഷ​യും.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യു​ടെ മാ​ലി​ന്യ നി​ർ​മാ​ര്‍​ജ​ന വി​ഭാ​ഗം ഏ​രി​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കീ​ച്ചേ​രി കു​ന്നു​പ​റ​മ്പി​ല്‍ വി.​ജി. മോ​ഹ​ന​ന്‍റെ മ​ക​ള്‍ നി​ഷ മോ​ഹ​ന്‍റെ വി​വാ​ഹ നി​ശ്ച​യ​വേ​ദി​യി​ലാ​ണ് പ്ര​തി​ശ്രു​ത വ​ധു​വ​ര​ന്മാ​ര്‍ ത​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങു​ക​ളു​ടെ ചെ​ല​വു​ക​ളി​ല്‍ നി​ന്ന് ഒ​രു വി​ഹി​തം വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി മാ​റ്റി​വ​ച്ച​ത്.

കാ​ഞ്ഞി​ര​മ​റ്റം കീ​ച്ചേ​രി​യി​ലെ വി​വാ​ഹ നി​ശ്ച​യ​വേ​ദി​യി​ല്‍ മ​നു​വും നി​ഷ​യും സ​ഹൃ​ദ​യ മൈ​ക്രോ​ഫി​നാ​ന്‍​സ് വി​ഭാ​ഗം മാ​നേ​ജ​ര്‍ സി.​ജെ. പ്ര​വീ​ണി​ന് തു​ക കൈ​മാ​റി. നി​ഷ​യു​ടെ പി​താ​വ് വി.​ജി. മോ​ഹ​ന​ന്‍, മ​നു​വി​ന്‍റെ പി​താ​വ് സി.​കെ. പു​രു​ഷോ​ത്ത​മ​ന്‍, സ​ഹൃ​ദ​യ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ നീ​ന സേ​വ്യ​ര്‍, നെ​ല്‍​വി​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.