‌പീ​ഡ​ന​ശ്ര​മം: യു​വാ​വി​നെ​തി​രേ പോ​ക്സോ കേ​സ്
Wednesday, August 21, 2024 3:29 AM IST
ആ​ല​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ലാ​യി. കു​ന​മ്മാ​വ് ആ​ട്ടേ​ത്ത​റ ഇ​ട്ട്യാ​തി പ​റ​മ്പി​ൽ ആ​ഷി​ഷി​നെ​യാ​ണ് (25) ആ​ല​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ യു​വാ​വ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. തു​ട​ർ​ന്നു ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​സ്റ്റി​ൻ, എ​സ്ഐ ടി.​കെ. ജോ​ഷി, സി​പി​ഒ​മാ​രാ​യ സി.​എ​സ്. മ​നോ​ജ്, ഷി​ഹാ​ബ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.