ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Wednesday, August 21, 2024 3:29 AM IST
കൊ​ച്ചി: ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. കോ​ട്ട​യം ന​ടു​വി​ല്‍ ക​ട​വി​ല്‍​കോ​ട് ഊ​രാ​ളി​യി​ല്‍ വീ​ട്ടി​ല്‍ സ​ന്ദീ​പാ(24)​ണ് ഡാ​ന്‍​സാ​ഫി​ന്‍റെ​യും എ​ള​മ​ക്ക​ര പോ​ലീ​സിന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും 2.104 കി​ലോ​ഗ്രാം ക​ഞ്ചാ​വും 0.15 മി​ല്ലി​ഗ്രാം എം​ഡി​എംഎ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന പേ​ര​ണ്ടൂ​ര്‍ വാ​യ​ന​ശാ​ല റോ​ഡി​ലു​ള​ള വീ​ട്ടീ​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് ക​ഞ്ചാ​വും എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്ത​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി എ​ത്തി​ക്കു​ന്ന​തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഡി​സി​പി കെ.​എ​സ്.​ സു​ദ​ര്‍​ശ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി​പി കെ.​എ.​ അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.