വി​സി​ല്‍ മാ​ര​ത്തോ​ണ്‍: ശ്രു​തി സാ​ന്ദ്രയ്ക്ക് ഒന്നാം സ്ഥാനം
Wednesday, August 21, 2024 3:29 AM IST
കൊ​ച്ചി: ലോ​ക മ​ല​യാ​ളി വി​സി​ലേ​ഴ്‌​സി​ന്‍റെ സം​ഘ​ട​ന​യാ​യ വേ​ള്‍​ഡ് ഓ​ഫ് വി​സി​ലേ​ഴ്‌​സ് സം​ഘ​ടി​പ്പി​ച്ച വി​സി​ല്‍ മാ​ര​ത്തോ​ണി​ല്‍ ഏ​ഴാം ക്ലാ​സു​കാ​രി​യാ​യ കൊ​ല്ലം പ​ര​വൂ​ര്‍ സ്വ​ദേ​ശി എ​സ്. ശ്രു​തി സാ​ന്ദ്രയ്ക്ക് ഒന്നാം സ്ഥാനം. ടി​നു ആ​ന്‍റണി ര​ണ്ടാം സ്ഥാ​ന​വും ജി.​ബി. അ​നീ​ഷ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വി​സി​ല്‍ മാ​ര​ത്തോ​ണ്‍ എ​ന്ന ചൂ​ള​മ​ടി സം​ഗീ​ത മ​ത്സ​ര പ​ര​മ്പ​ര​യു​ടെ ഫൈ​ന​ല്‍ എ​റ​ണാ​കു​ളം ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ലാ​ണ് ന​ട​ന്ന​ത്. 21 പേ​ര്‍ മാ​റ്റു​ര​ച്ചു. വി​ജ​യി​ക​ള്‍​ക്ക് പി​ന്ന​ണി ഗാ​യ​ക​ന്‍ അ​ഫ്‌​സ​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി.