അങ്കമാലിയിൽ മരിച്ചനിലയിൽ കണ്ടെത്തിയയാൾ കോഴിക്കോട് സ്വദേശി
Tuesday, August 20, 2024 2:14 AM IST
അ​ങ്ക​മാ​ലി: കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ലെ വ​രാ​ന്ത​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ കി​ട​ന്നു മ​രി​ച്ച അ​ജ്ഞാ​ത​നെ തി​രി​ച്ച​റി​ഞ്ഞു. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര മു​തു​കാ​ട് ചോ​ല​യ്ക്ക​ല്‍ വീ​ട്ടി​ല്‍ ക​രു​ണ​ന്‍ (75) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11.45ന് ​വ​രാ​ന്ത​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​രു​ണ​നെ പോ​ലീ​സ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പോ​ക്ക​റ്റി​ല്‍​നി​ന്നു ല​ഭി​ച്ച ആ​ശു​പ​ത്രി ചീ​ട്ടി​ലെ വി​ലാ​സം പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍. ഇ​ന്നു പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കും.