പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷം; മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സ്
Tuesday, August 20, 2024 2:14 AM IST
പി​റ​വം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മ​ണീ​ട് ഏ​ഴ​ക്ക​ര​നാ​ട് സ്വ​ദേ​ശി​ക​ളാ​യ രേ​ഷ്‌​മേ​ഷ്, അ​ർ​ജു​ൻ, ആ​ഷി​ക് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് എ​ത്തി​യ മൂ​വ​ർ സം​ഘം ഡ്യൂ​ട്ടി ഡോ​ക്ട​റോ​ട് ത​ട്ടി​ക്ക​യ​റി.

ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് മൂ​ന്നു പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. പി​ന്നീ​ട് ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.