കേ​ര​ള കോ​ണ്‍​ഗ്ര​സ് ലീ​ഡേ​ഴ്‌​സ് സ​മ്മി​റ്റ് 23ന് ​എ​റ​ണാ​കു​ള​ത്ത്
Tuesday, August 20, 2024 2:14 AM IST
കൊ​ച്ചി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ദി​വ​സ​ത്തെ ലീ​ഡേ​ഴ്‌​സ് സ​മ്മി​റ്റ് 23ന് ​രാ​വി​ലെ 10 മു​ത​ല്‍ എ​റ​ണാ​കു​ളം വൈ​എം​സി​എ​യി​ല്‍ ന​ട​ക്കും. ലീ​ഡേ​ഴ്‌​സ് സ​മ്മി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ് നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പാ​ര്‍​ട്ടി സം​സ്ഥാ​ന ചീ​ഫ് കോ - ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​യു. കു​രു​വി​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മാ​പ​ന സ​മ്മേ​ള​നം ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ല്‍ നി​ന്നു​ള്ള മ​ണ്ഡ​ലം, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, പോ​ഷ​ക സം​ഘ​ട​ന​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​നി​ധി​ക​ളാ​യി ലീ​ഡേ​ഴ്‌​സ് സ​മ്മി​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ക.

ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പാ​ര്‍​ട്ടി​യെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​സ​ണ്‍ ജോ​ര്‍​ജ് പ​റ​ഞ്ഞു.