ജെ​റി അ​മ​ല്‍​ദേ​വി​ന് ആ​ദ​രം ഇ​ന്ന്
Tuesday, August 20, 2024 2:14 AM IST
കൊ​ച്ചി: ശ​താ​ഭി​ഷി​ക്ത​നാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ജെ​റി അ​മ​ല്‍​ദേ​വി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി കൊ​ച്ചി​ന്‍ ഐ​എം​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ(​പി​ആ​ര്‍​സി ഐ) ​കൊ​ച്ചി​ന്‍ ചാ​പ്റ്റ​ര്‍, ഡ​യ​മ​ണ്ട് സ്പൂ​ണ്‍ പ്രീ​മി​യം വെ​ഡിം​ഗ് എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്ന് മ​ല​യാ​ള പി​ന്ന​ണി ഗാ​യ​ക​രു​ടെ സം​ഘ​ട​ന​യാ​യ സ​മം സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ന്ദ്ര​ല​യം സം​ഗീ​ത പ​രി​പാ​ടി ഇ​ന്ന്.

വൈ​കി​ട്ട് ഏ​ഴി​ന് ക​ലൂ​ര്‍ ഐ​എം​എ ഹൗ​സി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ജെ​റി അ​മ​ല്‍​ദേ​വി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ച സം​ഗീ​ത​ജ്ഞ​രും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രും ഉ​ള്‍​പ്പെ​ടെ ച​ല​ച്ചി​ത്ര രം​ഗ​ത്തെ പ്ര​മു​ഖ​രും,വി​വി​ധ ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. കെ.​എ​സ്. ചി​ത്ര, കെ.​ജി. മാ​ര്‍​ക്കോ​സ്, വി​ജ​യ് യേ​ശു​ദാ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ ഗാ​യ​ക​ര്‍ ജെ​റി അ​മ​ല്‍ ദേ​വ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കും. പ്ര​വേ​ശ​നം പാ​സ് മൂ​ലം. ഫോ​ൺ: 8943264775.