മാലിപ്പാറ ഇരട്ടക്കൊലപാതകം : ഒന്നും, രണ്ടും പ്രതികൾ കുറ്റക്കാർ: ശിക്ഷ നാളെ
Tuesday, August 20, 2024 2:14 AM IST
കോ​ത​മം​ഗ​ലം: മാ​ലി​പ്പാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. 2014 മാ​ർ​ച്ച് 16ന് ​പി​ണ്ടി​മ​ന നാ​ടോ​ടി ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​ക്ക് സ​മീ​പ​മു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ള്ള വി​രോ​ധം മൂ​ലം മു​ത്തം​കു​ഴി കോ​ച്ചേ​രി​ത്ത​ണ്ട് ചെ​ങ്ങ​മ​നാ​ട്ട് ബി​ബി​ൻ ഏ​ബ്ര​ഹാം(26), പി​ണ്ടി​മ​ന ചെ​മ്മീ​ൻ​കു​ത്ത് കൊ​ല്ലും​പ​റ​ന്പി​ൽ വി​ഷ്ണു (17) എ​ന്നി​വ​ർ കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് വി​ധി.

കേ​സി​ൽ ഒ​ന്നാം പ്ര​തി മാ​ലി​പ്പാ​റ സൊ​സൈ​റ്റി​പ്പ​ടി പു​തു​വ​ൽ​പു​ത്ത​ൻ​പു​ര സ​ജീ​വ്, ര​ണ്ടാം പ്ര​തി മാ​ലി​പ്പാ​റ അ​ന്പാ​ട്ട് സ​ന്ദീ​പ് എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ അ​ഡീ​ഷ്ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി ടോ​മി വ​ർ​ഗീ​സ് കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ൽ മൂ​ന്നാം പ്ര​തി പാ​ണി​യേ​ലി ക​ള​പ്പു​ര​യ്ക്ക​ൽ പ്ര​സ​ന്ന​ൻ, നാ​ലാം പ്ര​തി ഐ​രൂ​ർ​പാ​ടം മേ​ക്ക​മാ​ലി ജി​ൻ​സ​ൻ ജോ​സ്, ആ​റാം പ്ര​തി പാ​ണി​യേ​ലി ചെ​റു​വ​ള്ളി​പ്പ​ടി സ​രു​ണ്‍ എ​ന്നി​വ​രെ കോ​ട​തി വെ​റു​തെ വി​ട്ടു. അ​ഞ്ചാം പ്ര​തി പാ​ണി​യേ​ലി ക​രി​പ്പ​ക്കാ​ട​ൻ എ​ബി എ​ൽ​ദോ​സ് വി​ചാ​ര​ണ വേ​ള​യി​ൽ മ​രി​ച്ചു. പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷാ​വി​ധി 21ന് ​പ്ര​ഖ്യാ​പി​ക്കും. കോ​ത​മം​ഗ​ലം പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ജി.​ഡി. വി​ജ​യ​കു​മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. സ​ജീ​വാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​സ്. ജ്യോ​തി​കു​മാ​ർ ഹാ​ജ​രാ​യി.