ഇ​രു​മ്പ​നം ശ്മ​ശാ​ന വ​ള​പ്പി​ലെ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര നി​ർ​മാ​ണം ത​ട​ഞ്ഞു
Tuesday, August 20, 2024 2:00 AM IST
ഇ​രു​മ്പ​നം: ഇ​രു​മ്പ​നം ശ്മ​ശാ​നം വ​ള​പ്പി​ൽ അ​ജൈ​വ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നെ​ത്തി​യ ക​രാ​റു​കാ​ര​നെ​യും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രെ​യും ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു.

മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും ന​ഗ​ര​സ​ഭ പി​ൻ​വാ​ങ്ങ​ണ​മെ​ന്നും ശ്മ​ശാ​നം എ​ല്ലാ പ​വി​ത്ര​ത​യോ​ടും​കൂ​ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ് ജ​ന​കീ​യ സ​മി​തി​യു​ടെ ആ​വ​ശ്യം. ഈ ​വി​ഷ​യ​ത്തി​ൽ സ​മി​തി ന​ൽ​കി​യ പ​രാ​തി​ക​ൾ കേ​ട്ട ക​ള​ക്ട​ർ നി​ർ​മാ​ണം തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞ ദി​വ​സം മു​നി​സി​പ്പാ​ലി​റ്റി​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് നി​ർ​മാ​ണം തു​ട​ങ്ങാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്ന​റി​ഞ്ഞ് രാ​വി​ലെ മു​ത​ൽ ജ​ന​കീ​യ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ കൂ​ടി​യി​രു​ന്നു.

12 ഓ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ ക​രാ​റു​കാ​ര​നെ​യും ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഇ​വ​ർ ത​ട​ഞ്ഞു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ നി​ർ​മാ​ണം ത​ൽ​ക്കാ​ലം നി​ർ​ത്തി​വ​ക്കാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ജോ​ലി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന് ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ പി.​കെ.​ശി​വ​ൻ, എം.​എ​ൻ.​മോ​ഹ​ന​ൻ, ശ​ശി കൊ​ട്ടാ​ര​ത്തി​പ്പ​റ​മ്പി​ൽ, സി.​എ.​ഷാ​ജി, ടി.​കെ.​സു​രേ​ഷ്, അ​ജി കൂ​ന​ത്ത്, വേ​ണു മാ​ട​പ്പാ​ട്ട്, അ​നീ​ഷ് ജോ​സ​ഫ്, രാ​ഹു​ൽ സു​കു​മാ​ര​ൻ, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.