നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​പ്പേ​ള​യി​ൽ ഇ​ടി​ച്ചു
Tuesday, August 20, 2024 1:59 AM IST
ആ​ല​ങ്ങാ​ട്: ആ​ലു​വ വ​രാ​പ്പു​ഴ റോ​ഡി​ൽ ആ​കാ​ശ​വാ​ണി സ്റ്റോ​പ്പി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​പ്പേ​ള​യി​ൽ ഇ​ടി​ച്ച് ക​പ്പേ​ള​യു​ടെ ഒ​രു ഭാ​ഗ​വും നേ​ർ​ച്ച​ക്കു​റ്റി​യും ത​ക​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.

ആ​ല​ങ്ങാ​ട് നി​ന്ന് ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ആ​ല​ങ്ങാ​ട് ആ​കാ​ശ​വാ​ണി സ്റ്റോ​പ്പി​നു സ​മീ​പ​ത്തെ സെ​ന്‍റ് മേ​രി​സ് പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​പ്പേ​ള​യു​ടെ ഒ​രു വ​ശ​ത്താ​യി നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.