ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ ഇ​ന്ന്
Tuesday, August 20, 2024 1:59 AM IST
പ​റ​വൂ​ർ: ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​ന്‍റെ 829-ാമ​ത് ജ​ന്മ​ദി​ന തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. 829 കി​ലോ തൂ​ക്ക​വും, 101 അ​ടി നീ​ള​വു​മു​ള്ള ജ​ന്മ​ദി​ന കേ​ക്ക് പ​ള്ളി​മു​റ്റ​ത്ത് ഒ​രു​ക്കും.

വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ, അ​ദ്ഭു​ത പ്ര​വ​ർ​ത്തി​ക​ൾ, വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം, ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ സ​വി​ശേ​ഷ​ത​ക​ൾ, അ​ത്ഭു​ത കി​ണ​റ്റി​ലെ ദി​വ്യ​ദ​ർ​ശ​നം, ചെ​ട്ടി​ക്കാ​ട് ദേ​വാ​ല​യ മാ​തൃ​ക എ​ന്നി​വ കേ​ക്കി​ൽ ചി​ത്രീ​ക​രി​ക്കും. വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഭ​ക്ത​രാ​ണ് കേ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്.

രാ​വി​ലെ 6.15 മു​ത​ൽ വൈ​കീ​ട്ട് 6.30 വ​രെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. വൈ​കീ​ട്ട് 6.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് 7.30ന് ​ബി​ഷ​പ് കേ​ക്ക് ആ​ശീ​ർ​വ​ദി​ക്കും. തു​ട​ർ​ന്ന് വി​ശ്വാ​സി​ക​ൾ കേ​ക്കി​ന് ചു​റ്റു​മാ​യി 829 തി​രി​ക​ൾ തെ​ളി​ക്കു​ക​യും ജ​ന്മ​ദി​ന ആ​ശം​സ​ഗാ​നം ആ​ല​പി​ക്കു​ക​യും ചെ​യ്യും.