കോ​ട​തി കെ​ട്ടി​ട നി​ർ​മാ​ണം : ഫ​ർ​ണീ​ച്ച​റു​ക​ൾ താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്നു
Tuesday, August 20, 2024 1:59 AM IST
ആ​ലു​വ: നി​ർ​ദി​ഷ്ട ആ​ലു​വ കോ​ട​തി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ ഫ​ർ​ണീ​ച്ച​റു​ക​ൾ താ​ത്കാ​ലി​ക കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്ക് സാ​ധ​ന സാ​മ​ഗ്രി​ക​ൾ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​നു​ള്ള ക്വ​ട്ടേ​ഷ​നാ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ സ​മീ​പ​ത്തു​ള്ള ബി​എ​സ്എ​ൻ​എ​ൽ കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​യ്ക്ക് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന കെ​ട്ടി​ടം ബി​എ​സ്എ​ൻ​എ​ൽ ഒ​ഴി​യും. പ​ക​രം അ​തേ വ​ള​പ്പി​ലു​ള്ള എ​ക്ചേ​ഞ്ച് കെ​ട്ടി​ട​മാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഉ​പ​യോ​ഗി​ക്കു​ക. ഇ​തി​ന്‍റെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി.

ഒ​രു മു​ൻ​സി​ഫ് കോ​ട​തി, ര​ണ്ട് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ൾ എ​ന്നി​വ​യാ​ണ് വാ​ട​ക​യ്ക്കെ​ടു​ത്ത ബി​എ​സ്എ​ൻ​എ​ൽ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ സീ​ന​ത്ത് പൂ​ൾ, പ​വ്വ​ർ ഹൗ​സ് പൂ​ൾ, ഗ​വ. ആ​ശു​പ​ത്രി പൂ​ൾ എ​ന്നി​വ​രാ​ണ് മൂ​ന്ന് കോ​ട​തി​ക​ളി​ലെ​യും സാ​ധ​ന​ങ്ങ​ൾ ബി​എ​സ്എ​ൻ​എ​ൽ കെ​ട്ടി​ട​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത്.