മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Tuesday, August 20, 2024 1:59 AM IST
തൃ​പ്പൂ​ണി​ത്തു​റ: കോ​ൽ​ക്ക​ത്ത ആ​ർ​ജി​ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ അ​തി​ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​പ്പൂ​ണി​ത്തു​റ ഗ​വ.​ആ​യു​ർ​വേ​ദ കോ​ള​ജി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ കേ​ന്ദ്ര നി​യ​മ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു.

അ​ഖി​ല കേ​ര​ള ഗ​വ.​ആ​യു​ർ​വേ​ദ കോ​ള​ജ് അ​ധ്യാ​പ​ക സം​ഘ​ട​ന, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ഗ​വ.​ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ, പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, ഹൗ​സ് സ​ർ​ജ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, കോ​ള​ജ് യൂ​ണി​യ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.