അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ഒ​രേ സ​മ​യം കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പ്ര​തി​ഷേ​ധം
Tuesday, August 20, 2024 1:59 AM IST
അ​രൂ​ർ: അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ഒ​രേ​സ​മ​യം കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് വ്യ​ത്യ​സ്ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ്യ​ത്യ​സ്ത പാ​ർ​ട്ടി​ക​ൾ സ​മ​ര​വു​മാ​യെ​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​രം.

ക്ഷേ​മ​നി​ധി വി​ഹി​തം 100 രൂ​പ​യി​ൽ​നി​ന്നും 300 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് അ​രൂ​ർ ബ്ലോ​ക്ക ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ധ​ർ​ണ. കി​സാ​ൻ സ​മ്മാ​ന നി​ധി​യു​ടെ പു​തി​യ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പു​ക​ൽ​പ്പി​ക്കു​ക, കൃ​ഷി ഓ​ഫീ​സി​ൽ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ൾ നി​ക​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബി​ജെ​പി ക​ർ​ഷ​ക മോ​ർ​ച്ച അ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി​യ​ത്.