കോ​ട്ട​പ്പ​റ​മ്പ് പ​ള്ളി ശ​താ​ബ്ദി: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, August 20, 2024 1:59 AM IST
കൊ​ച്ചി: ചേ​രാ​നെ​ല്ലൂ​ർ കോ​ട്ട​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ടി. ​പി. തോ​മ​സ് ത​ളി​യ​ത്ത്, മ​റി​യാ​മ്മ മാ​ത്യു ത​ച്ചു പ​റ​മ്പി​ൽ എ​ന്നി​വ​രാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്.

വി​കാ​രി ഫാ. ​ഡേ​വീ​സ് മാ​ട​വ​ന അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജീ​വ് ജോ​സ് ഊ​ര​ക​ത്ത്, ദീ​പ​ശി​ഖ ക​ൺ​വീ​ന​ർ ടോ​ണി പോ​ൾ തേ​യ്ക്കാ​ന​ത്ത്, സാ​ജു ജോ​സ​ഫ് ച​ക്യ​ത്ത് , ഷി​നി​ൽ ഡേ​വി​സ് ഊ​ര​ക​ത്ത്, വൈ​സ്ചെ​യ​ർ പേ​ഴ്സ​ൺ ഷ​ബ്‌​ന രാ​ജീ​വ് ഊ​ര​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​പ്റ്റം​ബ​ർ എ​ട്ടി​നു പു​ത്ത​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ നി​ന്നു ദീ​പ​ശി​ഖ റാ​ലി​യോ​ടെ ഒ​രു വ​ർ​ഷ​ത്തെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.