ക​ർ​മ​ല ആ​ശ്ര​മ​ത്തി​ലെ വൈ​ദി​ക​രെ അ​നു​മോ​ദിച്ചു
Tuesday, August 20, 2024 1:59 AM IST
വാ​ഴ​ക്കു​ളം: മി​ക​ച്ച രീ​തി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ച ക​ർ​മ​ല ആ​ശ്ര​മ​ത്തി​ലെ വൈ​ദി​ക​രെ വാ​ഴ​ക്കു​ളം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ച്ചു. കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ആ​ശ്ര​മ ശ്രേ​ഷ്ഠ​ൻ ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ, ഫാ. ​ബി​നോ​യി ചാ​ത്ത​നാ​ട്ട്, ഫാ. ​ബി​നു ഇ​ല​ഞ്ഞേ​ട​ത്ത് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി​ജു താ​ണി​ക്ക​ൽ മെ​മ​ന്‍റോ ന​ൽ​കി. കെ​വി​വി​ഇ​എ​സ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ്, പൈ​നാ​പ്പി​ൾ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​ണ്‍ പേ​ടി​ക്കാ​ട്ടു​കു​ന്നേ​ൽ, ടോ​മി തോ​മ​സ്, എം.​പി. ഷൈ​ല​ജ, ജോ​മ​റ്റ് മാ​നു​വ​ൽ, ജി​ജി പോ​ൾ, നൈ​സി ഡൊ​മി​നി​ക്, സൈ​മി റെ​ജി, അ​രു​ണ്‍ ജോ​ർ​ജ്, കെ.​ടി. റോ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.