റീ​ബി​ൽ​ഡ് വ​യ​നാ​ടിനായി അ​ടി​മാ​ലി പു​ട്ടു​ക​ട​യു​ടെ സ​ഹാ​യ​ഹ​സ്തം
Tuesday, August 20, 2024 1:34 AM IST
മൂ​വാ​റ്റു​പു​ഴ: വ​യ​നാ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ഡി​വൈ​എ​ഫ്ഐ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള റീ​ബി​ൽ​ഡ് വ​യ​നാ​ട് കേ​ര​ള കാ​ന്പ​യി​നി​ലേ​ക്ക് അ​ടി​മാ​ലി പു​ട്ടു​ക​ട​യു​ടെ സ​ഹാ​യ​ഹ​സ്തം.

വാ​ഴ​പ്പി​ള്ളി മി​ൽ​മ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടി​മാ​ലി പു​ട്ടു​ക​ട ഉ​ട​മ പാ​യി​പ്ര പ​ള്ളി​പ്പ​ടി ഇ​ബി ജം​ഗ്ഷ​ൻ സ്വ​ദേ​ശി​യാ​യ സ​ലീ​മാ​ണ് ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ഒ​രു ദി​വ​സ​ത്തെ മു​ഴു​വ​ൻ വ​രു​മാ​ന​വും ഡി​വൈ​എ​ഫ്ഐ​യു​ടെ റീ ​ബി​ൽ​ഡ് വ​യ​നാ​ട് കാ​ന്പ​യി​നി​ലേ​ക്ക് കൈ​മാ​റാ​ൻ ത​യാ​റാ​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ മൂ​ന്നു​വ​രെ​യാ​ണ് സ​ലീ​മി​ന്‍റെ പു​ട്ടു​ക​ട വ​യ​നാ​ടി​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. ച​ല​ച്ചി​ത്ര​താ​രം സാ​ജു ന​വോ​ദ​യ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ക​ച്ച​വ​ട​ത്തി​ലൂ​ടെ ല​ഭി​ച്ച 50000 രൂ​പ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് എം. ​മാ​ത്യു​വി​ന് കൈ​മാ​റി. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഫെ​ബി​ൻ പി. ​മൂ​സ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എ. റി​യാ​സ് ഖാ​ൻ, ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​കെ. അ​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.