ജീ​പ്പ് കാ​ന​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Tuesday, August 20, 2024 1:34 AM IST
കോ​ത​മം​ഗ​ലം : ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാഗമായി കുഴിച്ച കാ​ന​യി​ലേ​ക്ക് ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​ടി​മാ​ലി സ്വ​ദേ​ശി​യു​ടെ ജീ​പ്പാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ത​ല​ക്കോ​ട് പു​ത്ത​ൻ​കു​രി​ശി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജീ​പ്പി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ഊ​ന്നു​ക​ൽ ഭാ​ഗ​ത്ത് നി​ന്ന് അ​ടി​മാ​ലി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജീ​പ്പ് എ​തി​രെ വ​ന്ന സ്വ​കാ​ര്യ ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു​വ​ര​വെ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ ഡ്രൈ​വ​ർ ബ്രേ​ക്ക് ചെ​യ്ത​പ്പോ​ഴാ​ണ് വ​ട്ടം തി​രി​ഞ്ഞ് കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

ഇ​തി​നി​ടെ തൊ​ട്ടു​പി​ന്നി​ൽ വ​ന്ന തൊ​ടു​പു​ഴ ഡി​പ്പോ​യി​ലെ അ​ടി​മാ​ലി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ഡ്രൈ​വ​ർ ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി അ​ന​സ് മു​ഹ​മ്മ​ദ് ബ​സ് നി​ർ​ത്തി കാ​ന​യി​ലെ ചെ​ളി​യി​ൽ നി​ന്നും വാ​ഹ​ന​ത്തി​നു​ള്ളി​ല​ക​പ്പെ​ട്ട ഡ്രൈ​വ​റെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.