നാടെങ്ങും ക​ർ​ഷ​ക ദി​നം ആചരിച്ചു
Tuesday, August 20, 2024 1:34 AM IST
കോ​ത​മം​ഗ​ലം : കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​നാ​ഘോ​ഷം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കീ​രം​പാ​റ സ​ഹ​ക​ര​ണ ബാ​ങ്ക്, പു​ന്നേ​ക്കാ​ട് സ്വാ​ശ്ര​യ കാ​ർ​ഷി​ക വി​പ​ണി, ത​ട്ടേ​ക്കാ​ട് അ​ഗ്രോ ക​ന്പ​നി, വി​വി​ധ ക്ഷീ​ര സം​ഘ​ങ്ങ​ൾ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ, വി​വി​ധ ക​ർ​ഷ​ക സ​മി​തി​ക​ൾ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി, ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ക​ച്ച മാ​തൃ​ക ക​ർ​ഷ​ക​രെ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ പു​ര​സ്കാ​ര​ങ്ങ​ളും പൊ​ന്നാ​ട​യും ന​ൽ​കി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ഘോ​ഷ​വും മാ​തൃ​കാ ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ത​മം​ഗ​ലം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പ്രി​യ​മോ​ൾ തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​സാ​മോ​ൾ ഇ​സ്മ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​വാ​റ്റു​പു​ഴ: ആ​യ​വ​ന പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ഷ​ക ദി​നം ആ​ച​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​റു​മി അ​ജീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ർ​ഷ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യ​വ​ന പ​ഞ്ചാ​യ​ത്തി​ലെ 26 ഓ​ളം ക​ർ​ഷ​ക​രെ പ​ല വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ക​ട​ക്കോ​ട് ക​ർ​ഷ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി.

ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഉ​ല്ലാ​സ് തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, ബ്ലോ​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷി​വാ​ഗോ തോ​മ​സ്, മേ​ഴ്സി ജോ​ർ​ജ് ച​ട​ങ്ങി​ൽ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ർ ഓ​രോ വാ​ർ​ഡി​ലെ​യും മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.

മു​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ബി അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റീ​ന സ​ജി മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.