വി​ദ്യാ​ഭ്യാ​സ വാ​യ്പാനി​ഷേ​ധം: ബാ​ങ്കു​ക​ൾ​ക്കെ​തി​രേ സ​മ​രം നടത്തുമെന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Sunday, June 30, 2024 3:38 AM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ക്കു​ന്ന ബാ​ങ്കു​ക​ൾ​ക്കെ​തി​രേ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബാ​ങ്കു​ക​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വാ​യ്പ നി​ഷേ​ധി​ക്കു​ന്ന​തി​നോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്കാ​യി ബാ​ങ്കി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​പ​മാ​നി​ക്കു​ന്ന സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധ​ക​ര​മാ​ണ്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​ര​മാ​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ വാ​യ്പ നി​ഷേ​ധി​ക്കു​ന്ന​തി​ൽ ബാ​ങ്കു​ക​ൾ മ​ത്സ​രി​ക്കു​ക​യാ​ണ്. ബാ​ങ്കു​ക​ളുടെ നടപടിക്കതിരേ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ടി​യ​ന്തര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണം.
വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ക്കു​വാ​നു​ള്ള ബാ​ങ്കു​ക​ളു​ടെ നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക,

നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വു വ​രു​ത്തി പ​ര​മാ​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​യ്പ ല​ഭ്യ​മാ​ക്കു​ക, വാ​യ്പ ന​ൽ​കു​ന്ന​തി​ന് എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും ഒ​രേ നി​യ​മം ന​ട​പ്പി​ലാ​ക്കു​ക, ബാ​ങ്കി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ടും മാ​താ​പി​താ​ക്ക​ളോ​ടും മാ​ന്യ​മാ​യി​ പെ​രു​മാ​റു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് യൂ​ത്ത് ജി​ല്ലാ ക​മ്മി​റ്റി കോ​ണ്‍​ഗ്ര​സ് സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്.

സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി ജി​ല്ല​യു​ടെ ലീ​ഡ് ബാ​ങ്കാ​യ എ​സ്ബി ഐ​യു​ടെ തൊ​ടു​പു​ഴ ശാ​ഖ​യ്ക്ക് മു​ന്നി​ൽ ജൂ​ലൈ ആ​റി​ന‌് പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും തു​ട​ർ​ന്ന് ലോ​ണ്‍ നി​ഷേ​ധി​ക്കു​ന്ന മ​റ്റ് ബാ​ങ്കു​ക​ളി​ലേ​ക്ക് പ്ര​തി​ഷേ​ധം വ്യാ​പി​പ്പി​ക്കു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ദേ​വ​സ്യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ബി​ൻ മാ​ത്യു, പി.​ജെ. ജോ​മോ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​രി ബി​നു ശ​ങ്ക​ർ, ഇ​ടു​ക്കി അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ മ​ണ്ണ​ഞ്ചേ​രി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്മാ​രാ​യ അ​ല​ൻ സി.​ മ​നോ​ജ്, ടി​നു ദേ​വ​സ്യ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.