അ​രി വാ​ങ്ങി​യ​തി​ന് 5,448 രൂ​പ പി​ഴ; കു​ടും​ബ​ത്തി​ന്‍റെ റേ​ഷ​നും ത​ട​ഞ്ഞു
Sunday, June 30, 2024 3:28 AM IST
ക​ട്ട​പ്പ​ന: റേ​ഷ​ൻ അ​രി വാ​ങ്ങി​യ​തി​ന് 5,448 രൂ​പ പി​ഴ. കു​ടും​ബ​ത്തി​ന്‍റെ റേ​ഷ​നും ത​ട​ഞ്ഞു. കൂ​ലി​പ്പ​ണി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന എസ്‌സി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മു​രി​ക്കാ​ശേ​രി പ​ട​മു​ഖം സ്വ​ദേ​ശി​യാ​യ കു​ഞ്ഞു​മോ​നാ​ണ് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് പി​ഴ ചു​മ​ത്തി റേ​ഷ​ൻ ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.

കു​ഞ്ഞു​മോ​​ന്‍റെ മ​ക​ൻ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ നാ​ല് ച​ക്ര വാ​ഹ​നം വാ​ങ്ങി​യ​താ​ണ് അ​പ​രാ​ധ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. തുടർന്ന് കു​ഞ്ഞു​മോൻ ​റേ​ഷ​ൻ കാ​ർ​ഡ് എ​പി​എ​ൽ ആ​ക്കാ​ൻ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ഫെ​ബ്രു​വ​രി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ അ​തി​ൻ​മേ​ൽ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.​ ക​ഴി​ഞ്ഞ ദി​വ​സം റേ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് 5,448 രൂ​പ പി​ഴ അ​ട​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്. റേ​ഷ​ൻ നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​താ​യി കു​ഞ്ഞു​മോ​ൻ പ​റ​യു​ന്നു.