ഇ​​ന്ദി​​രാ ഗാ​​ന്ധി ന​​വ​​യു​​ഗ ഭാ​​ര​​ത ശി​​ല്പി: തി​​രു​​വ​​ഞ്ചൂ​​ര്‍
Friday, November 1, 2024 6:13 AM IST
കോ​​ട്ട​​യം: സ്വാ​​ത​​ന്ത്ര്യാ​​ന​​ന്ത​​ര ഭാ​​ര​​ത​​ത്തി​​ല്‍ പാ​​വ​​പ്പെ​​ട്ട ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളെ കൂ​​ട്ടി​​നി​​ര്‍ത്തി ഇ​​ന്ദി​​രാ ഗാ​​ന്ധി​​യെ​​ന്ന ഭ​​ര​​ണ​​ക​​ര്‍ത്താ​​വ് ന​​ല്കി​​യ സോ​​ഷ്യ​​ലി​​സ്റ്റ് ആ​​ശ​​യ​​ങ്ങ​​ളും ശാ​​സ്ത്ര-​​സാ​​ങ്കേ​​തി​​ക രം​​ഗ​​ത്ത് അ​​വ​​ര്‍ ന​​ട​​ത്തി​​യ മു​​ന്നേ​​റ്റ​​വും ഇ​​ന്ത്യ​​ന്‍ സാ​​മ്പ​​ത്തി​​ക രം​​ഗ​​ത്ത് എ​​ടു​​ത്ത വി​​പ്ല​​വ​​ക​​ര​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ളു​​മാ​​ണ് ലോ​​ക രാ​​ഷ്‌​​ട്ര​​ങ്ങ​​ള്‍ക്കു മു​​ന്നി​​ല്‍ ഇ​​ന്ത്യ ത​​ല​​യു​​യ​​ര്‍ത്തി നി​​ല്ക്കാ​​നി​​ട​​യാ​​ക്കി​​യ​​തെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍എ.

ജി​​ല്ലാ കോ​​ണ്‍ഗ്ര​​സ് ക​​മ്മി​​റ്റി ഡി​​സി​​സി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ത്തി​​യ ഇ​​ന്ദി​​രാ​​ഗാ​​ന്ധി ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​നാ​​ച​​ര​​ണ​​വും സ​​ര്‍ദാ​​ര്‍ വ​​ല്ല​​ഭാ​​യി പ​​ട്ടേ​​ല്‍, ഉ​​മ്മ​​ന്‍ചാ​​ണ്ടി ജ​​ന്മ​​ദി​​ന സ​​മ്മേ​​ള​​ന​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഡി​​സി​​സി വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് മോ​​ഹ​​ന്‍ കെ. ​​നാ​​യ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കു​​ര്യ​​ന്‍ ജോ​​യി, പി.​​എ. സ​​ലീം, കു​​ഞ്ഞ് ഇ​​ല്ലം​​പ​​ള്ളി, സു​​ധാ കു​​ര്യ​​ന്‍, ജെ​​ജി പാ​​ല​​യ്ക്ക​​ലോ​​ടി, സ​​ണ്ണി കാ​​ഞ്ഞി​​രം, എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ജോ​​ണി ജോ​​സ​​ഫ്, ചി​​ന്‍റു കു​​ര്യ​​ന്‍ ജോ​​യി, യൂ​​ജി​​ന്‍ തോ​​മ​​സ്, എ​​ന്‍. ജ​​യ​​ന്ദ്ര​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.