എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു
Thursday, October 31, 2024 5:46 AM IST
കോ​ൺ​ഗ്ര​സി​ലെ സു​ബി സ​ണ്ണി ഇ​ട​തു​പ​ക്ഷ പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റ്

എ​രു​മേ​ലി: എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ ചി​ഹ്ന​ത്തി​ൽ വി​ജ​യി​ച്ച് ഒ​രു ത​വ​ണ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ച്ച സു​ബി സ​ണ്ണി ഇ​ന്ന​ലെ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​റു​മാ​റി ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ന്ന് വി​ജ​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന​ത് നാ​ലാ​മ​ത്തെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പാ​ണ്.

‌കോ​ൺ​ഗ്ര​സ്‌ സ്ഥാ​നാ​ർ​ഥി ലി​സി സ​ജി​ക്കെ​തി​രേ കോ​ൺ​ഗ്ര​സി​ലെ സു​ബി സ​ണ്ണി മ​റു​ക​ണ്ടം ചാ​ടി എ​തി​രാ​ളി​യാ​യ​തോ​ടെ കോ​ൺ​ഗ്ര​സി​ന് വി​ജ​യി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യി. ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം ത​ന്‍റെ വോ​ട്ടി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ സു​ബി സ​ണ്ണി ജ​യി​ച്ച് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 23 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ 11 വോ​ട്ടു​ക​ളും സ്വ​ന്തം വോ​ട്ടും ഉ​ൾ​പ്പ​ടെ 12 വോ​ട്ടു​ക​ൾ സു​ബി നേ​ടി.

11 അം​ഗ​ങ്ങ​ളു​ള്ള കോ​ൺ​ഗ്ര​സി​ൽ സുബി ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർ​ന്ന​തോ​ടെ 10 അം​ഗ​ങ്ങ​ൾ ആ​യി ചു​രു​ങ്ങി. ഈ ​പ​ത്ത് വോ​ട്ടു​ക​ളും സ്വ​ത​ന്ത്ര​നാ​യ ഇ.​ജെ. ബി​നോ​യി​യു​ടെ വോ​ട്ടും ഉ​ൾ​പ്പ​ടെ 11 വോ​ട്ടു​ക​ൾ കോ​ൺ​ഗ്ര​സ്‌ സ്ഥാ​നാ​ർ​ഥി ലി​സി​ക്ക് ല​ഭി​ച്ചു. 23 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലെ മു​ഴു​വൻ പേ​രും വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കും വോ​ട്ടെ​ടു​പ്പി​നും വ​ര​ണാ​ധി​കാ​രി​യാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി സ​ഹ​ക​ര​ണ​സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഷ​മീ​ർ വി. ​മു​ഹ​മ്മ​ദ്‌ നേ​തൃ​ത്വം ന​ൽ​കി.

ഒ​രു​വ​ർ​ഷം മു​മ്പ് സു​ബി സ​ണ്ണി പ്ര​സി​ഡ​ന്‍റാ​യ​പ്പോ​ൾ ഒ​പ്പം ചേ​ർ​ന്നു​നി​ന്ന​ത് കോ​ൺ​ഗ്ര​സ്‌ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റാ​യി​രി​ക്കേ സു​ബി സ​ണ്ണി​ക്കെ​തി​രേ അഴിമ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചതും അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​തും ഇട​തു​പ​ക്ഷ​മാ​യി​രു​ന്നു.

രാഷ്‌ട്രീയത്തിൽ സ്ഥിരമായി എതിരാളികളില്ല: ഇടതുപക്ഷം

അ​തേ​സ​മ​യം, രാ​ഷ‌്‌​ട്രീ​യ​ത്തി​ൽ സ്ഥി​ര​മാ​യി എ​തി​രാ​ളി​ക​ൾ ഇ​ല്ലെ​ന്നും ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ശ​രി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​മാ​ണ് ഇ​പ്പോ​ൾ സു​ബി​യെ പി​ന്തു​ണ​ച്ച​തി​ന് പി​ന്നി​ലെ​ന്നും ഇ​ട​തു നേ​താ​ക്ക​ൾ പ​റഞ്ഞു.

സുബിയെ അയോഗ്യയായി പ്രഖ്യാപിക്കണം: കോൺഗ്രസ്

സു​ബി സ​ണ്ണി​യെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് നീ​ക്കു​മെ​ന്നും പാ​ർ​ട്ടി വി​പ്പ് ലം​ഘ​നം കൂ​റു​മാ​റ്റ​മാ​യി ക​ണ​ക്കാ​ക്കി അ​യോ​ഗ്യ​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ഉ​ട​നെ സ​മീ​പി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ബി​നു മ​റ്റ​ക്ക​ര അ​റി​യി​ച്ചു.

കോൺഗ്രസ് നേതൃത്വം വഞ്ചിച്ചുവെന്ന് സുബി സണ്ണി

ക​ഴി​ഞ്ഞ ദി​വ​സം പ​മ്പാ​വാ​ലി എ​ക്കോ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം ത​ന്നെ വ​ഞ്ചി​ച്ച​ത് മൂ​ല​മാ​ണ് പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​ത്തി​ൽ ഇ​ട​തു​പ​ക്ഷ പി​ന്ത​ണ​യോ​ടെ പ്ര​സി​ഡ​ന്‍റ് ആ​യ​തെ​ന്ന് സു​ബി സ​ണ്ണി പ​റ​ഞ്ഞു.

എന്നാ​ൽ, പ​മ്പാ​വാ​ലി​യി​ൽ ന​ട​ന്ന ഇ​ഡി​സി തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്‌​ട്രീ​യ​മായിട്ടല്ലെ​ന്നും ക​ഴി​ഞ്ഞ​മാ​സം ആ​റി​ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ സു​ബി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ആ​കാ​നു​ള്ള മോ​ഹം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച​താ​ണെ​ന്നും അ​ധി​കാ​ര മോ​ഹ​മാ​ണ് സു​ബി​യു​ടെ കൂ​റു​മാ​റ്റ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണ​മെ​ന്നും എ​യ്ഞ്ച​ൽ​വാ​ലി വാ​ർ​ഡ് അം​ഗ​വും കോ​ൺ​ഗ്ര​സ്‌ നേ​താ​വു​മാ​യ മാ​ത്യു ജോ​സ​ഫ് ആ​രോ​പി​ച്ചു.