ഏറ്റുമാനൂർ: ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയും ഏറ്റുമാനൂർ ജനമൈത്രി പോലീസും സംയുക്തമായി നടത്തുന്ന കേരളപ്പിറവി ആഘോഷങ്ങൾ ഇന്ന് ലൈബ്രറി ശതാബ്ദി സ്മാരക ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ലൈബ്രറി അങ്കണത്തിൽ തിരുവാതിരകളി മത്സരം ആരംഭിക്കും. 4.30 മുതൽ ലൈബ്രറിയുടെ പല്ലവി മ്യൂസിക് ക്ലബ്ബ് അവതരിപ്പിക്കുന്ന ഗാനമേള.
5.30ന് സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിക്കും. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തും.
ലൈബ്രറി സെക്രട്ടറി പി. രാജീവ് ചിറയിൽ, വ്യാപാരി ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ഇ.എസ്. ബിജു, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.എസ്. തിരുമേനി, മുനിസിപ്പൽ കൗൺസിലർ രശ്മി ശ്യാം, ക്രിസ്തുരാജ പള്ളി വികാരി ഫാ. ജോസ് മുകളേൽ, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ജോസഫ് തോമസ്, താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മിറ്റിയംഗം ഡോ. വി.ആർ. ജയചന്ദ്രൻ, ഏറ്റുമാനൂർ സഹകരണ ബാങ്ക് ഡയറക്ടർ ജോയി പൂവംനിൽക്കുന്നതിൽ, ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ്, ലൈബ്രറി കമ്മിറ്റിയംഗം എ.പി. സുനിൽ എന്നിവർ പ്രസംഗിക്കും.
പ്രഫ. പി.എസ്. ശങ്കരൻ നായർ, കെ.ഒ. ഷംസുദ്ദീൻ, ഡോ. കെ.വി. സത്യദേവ്, ജയ്സൺ ജെ. നായർ, ടി.എൻ. പരമേശ്വരൻ മൂസത്, സെബാസ്റ്റ്യൻ വലിയകാല, ജയിംസ് പുളിക്കൻ, എം.എസ്. മോഹനൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.