സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം, തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര: അ​തി​ര​മ്പു​ഴ​യ്ക്ക് ഓ​ർ​മി​ക്കാ​നേറെ...
Thursday, October 31, 2024 7:22 AM IST
അ​തി​ര​മ്പു​ഴ: മാ​ർ തോ​മ​സ് ത​റ​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​നാ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യ​പ്പെ​ടു​മ്പോ​ൾ അ​തി​ര​മ്പു​ഴ ഇ​ട​വ​ക​യ്ക്ക് ഓ​ർ​മി​ക്കാ​നേ​റെ. പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം 2000ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ശു​ശ്രൂ​ഷാ​രം​ഗം അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യാ​യി​രു​ന്നു.

വൃദ്ധരോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്നേ​ഹ​വും ക​രു​ത​ലും 24 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ഇ​ട​വ​ക ജ​ന​ത്തി​ന്‍റെ ഓ​ർ​മ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന​വ​രെ ഒ​ന്നി​ച്ചു​കൂ​ട്ടി അ​ദ്ദേ​ഹം രൂ​പീ​ക​രി​ച്ച അ​തി​ര​മ്പു​ഴ ഫൊ​റോ​നാ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം മു​തി​ർ​ന്ന​വ​ർ​ക്കാ​യു​ള്ള ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ആ​ദ്യ കൂ​ട്ടാ​യ്മ​യാ​ണ്.

ഡോ.​എം.​സി. ജോ​സ​ഫ് മു​ക്കാ​ട​ൻ (പ്ര​സി​ഡ​ന്‍റ്), ജോ​സ​ഫ് പ​ന​യ​ത്തി​ൽ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സം​ഘ​ട​ന രൂ​പീ​കൃ​ത​മാ​യ​ത്. മു​തി​ർ​ന്ന​വ​ർ​ക്ക് ഒ​ന്നി​ച്ചു​കൂ​ടു​ന്ന​തി​നും പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യ​ത്തി​നും അ​വ​സ​ര​മൊ​രു​ക്കു​ക, ഒ​ന്നി​ച്ച് പ്രാ​ർ​ഥ​ന​യി​ലും വി​നോ​ദ​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളാ​യി​രു​ന്നു കൂ​ട്ടാ​യ്മാ രൂ​പീ​ക​ര​ണ​ത്തി​നു പി​ന്നി​ൽ.

24 വ​ർ​ഷ​മാ​യി തു​ട​രു​ന്ന കൂ​ട്ടാ​യ്മ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. അ​ടു​ത്ത ഫെ​ബ്രു​വ​രി​യി​ൽ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, പ്ര​സി​ഡ​ന്‍റ് ജോ​സ് ഓ​ല​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

അ​തി​ര​മ്പു​ഴ​യി​ൽ​നി​ന്ന് ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര

അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി​രി​ക്കു​മ്പോ​ൾ അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽനി​ന്ന് ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലേ​ക്ക് ഫാ. തോ​മ​സ് ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൽ​ന​ട​യാ​യി ന​ട​ത്തി​യ തീ​ർ​ഥാ​ട​നം അ​ന്നു വാ​ർ​ത്ത​യാ​യി​രു​ന്നു.

മാ​ർ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു മു​പ്പ​തു കി​ലോ​മീ​റ്റ​റി​ലേ​റെ നീ​ണ്ട തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ന​ട​ത്തി​യ​ത്. പു​ല​ർ​ച്ചെ അ​തി​ര​മ്പു​ഴ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട പ​ദ​യാ​ത്രാ​സം​ഘം ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ മാ​ർ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ ക​ബ​റി​ട​ത്തി​ലെ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തി.

മാ​ർ തോ​മ​സ് ത​റ​യി​ലി​നൊ​പ്പം രാ​ജു കു​ടി​ലി​ൽ, ജോ​ഷി ഇ​ല​ഞ്ഞി​യി​ൽ, റെ​ജി പൊ​യ്യാ​റ്റി​ൽ, സ​ന്തോ​ഷ് കു​ര്യ​ൻ തു​മ്പേ​പ്പ​റ​മ്പി​ൽ, റി​ജോ ജോ​സ് തു​ണ്ടു​പു​ര​യി​ടം, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ചാ​ലാ​ശേ​രി​ൽ, ബോ​ബി ത​ല​യ​ണ​ക്കു​ഴി​യി​ൽ, ജി​ൻ​സ​ൺ ന​ട​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ന​ട​ത്തി​യ​ത്.