വ്യാ​ജ മ​ദ്യ​ ഉ​റ​വി​ടം ക​ണ്ടെ​ത്താന്‌ പ​രി​ശോ​ധ​ന​ നടത്തും
Friday, November 1, 2024 2:03 AM IST
കൊ​ല്ലം: വ്യാ​ജ മ​ദ്യ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ത​ല ചാ​രാ​യ നി​രോ​ധ​ന ജ​ന​കീ​യ നി​രീ​ക്ഷ​ണ സ​മി​തി. ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

പ​ള്ളി​മു​ക്ക്, അ​ഴീ​ക്ക​ല്‍ പാ​ലം, തീ​ര​പ്ര​ദേ​ശം, കി​ഴ​ക്ക​ന്‍ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍, ട്രൈ​ബ​ല്‍ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ഊ​ര്‍​ജി​ത​മാ​ക്ക​ണം. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കും. കു​റു​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു​ക​ളും ഗു​ളി​ക​ക​ളും ന​ല്‍​കു​ന്ന​തി​നെ​തി​രേ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും.

സ്‌​കൂ​ള്‍​ത​ല​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി രൂ​പീ​ക​രി​ച്ച ല​ഹ​രി വി​രു​ദ്ധ ക്ല​ബു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചു. ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍, പ്ര​ത്യേ​കി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍, ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ച്ച​വ​ടം, ഉ​പ​ഭോ​ഗം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് പ​ട്രോ​ളിം​ഗ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. 155358 ടോ​ള്‍​ഫ്രീ ന​മ്പ​റി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാം.

1391 റെ​യ്ഡു​ക​ള്‍ ജി​ല്ല​യി​ല്‍ ന​ട​ത്തി. ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ 5760 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. വി​മു​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1621 പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. ഓ​ണ​ക്കാ​ലം പ്ര​ശ്ന ര​ഹി​ത​മാ​ക്കു​ന്ന​തി​ന് മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ എ​ക്സൈ​സ് വ​കു​പ്പി​നെ സ​മി​തി അ​ഭി​ന​ന്ദി​ച്ചു.ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി​യു​ടെ പ്ര​തി​നി​ധി എ​സ് സ​ന്ദീ​പ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി​യു​ടെ പ്ര​തി​നി​ധി ഏ​ബ്ര​ഹാം സാ​മു​വ​ല്‍, ഡി​സ്ട്രി​ക്ട് ലേ​ബ​ര്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി ജി​ഷ മു​കു​ന്ദ്, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വൈ. ​ഷി​ബു, ജി​ല്ലാ​ത​ല ചാ​രാ​യ നി​രോ​ധ​ന ജ​ന​കീ​യ സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.