അമ്മ മറിയാമ്മയ്ക്ക് ആത്മനിര്‍വൃതിയുടെ നിമിഷം
Thursday, October 31, 2024 5:46 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: “മു​​​ട​​​ങ്ങാ​​​തെ ദി​​​വ​​​സ​​​വും പ​​​ള്ളി​​​യി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ഒ​​​പ്പം അ​​​ൾത്താ​​​ര ശു​​​ശ്രൂ​​​ഷി​​​യു​​​മാ​​​യി​​​രു​​​ന്നു. ഏ​​​ത് ഉ​​​റ​​​ക്ക​​​ത്തി​​​ല്‍ വി​​​ളി​​​ച്ചാ​​​ലും സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ എ​​​ഴു​​​ന്നേ​​​റ്റ് കു​​​ര്‍ബാ​​​ന​​​യ്ക്ക് പോ​​​കും. മ​​​ക​​​ന്‍ അ​​​തി​​​ല്‍ വ​​​ലി​​​യ സ​​​ന്തോ​​​ഷ​​​വും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ട്ടാം ക്ലാ​​​സി​​​ല്‍ പ​​​ഠി​​​ക്കു​​​മ്പോ​​​ള്‍ കൊ​​​ച്ചു​​​കു​​​ട്ടി​​​ക​​​ളെ വി​​​ളി​​​ച്ചു​​​കൂ​​​ട്ടി കു​​​ര്‍ബാ​​​ന​​​യ്ക്ക് കൂ​​​ടാ​​​ന്‍ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. സ്‌​​​കൂ​​​ള്‍ വി​​​ട്ടു​​​വ​​​ന്നാ​​​ല്‍ വൈ​​​കു​​​ന്നേ​​​ര​​​വും പ​​​ള്ളി​​​യി​​​ല്‍ പോ​​​കും.” ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പാ​​​യി അ​​​ഭി​​​ഷി​​​ക്ത​​​നാ​​​കു​​​ന്ന മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​മ്മ മ​​​റി​​​യാ​​​മ്മ​​​യു​​​ടെ വാ​​​ക്കു​​​ക​​​ള്‍.

കു​​​ട്ടി​​​ക്കാ​​​ലം മു​​​ത​​​ല്‍ വീ​​​ടി​​​ന് തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള സെ​​​ന്‍റ് മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ള​​​യ മ​​​ക​​​നാ​​​യി​​​രു​​​ന്ന​​​തു​​​കൊ​​​ണ്ടും ചെ​​​റി​​​യ പ്രാ​​​യ​​​ത്തി​​​ല്‍ ത​​​ന്നെ പി​​​താ​​​വി​​​നെ ന​​​ഷ്ട​​​പ്പെ​​​ട്ട​​​തി​​​നാ​​​ലും വീ​​​ട്ടി​​​ല്‍ പ്ര​​​ത്യേ​​​ക ക​​​രു​​​ത​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ ഏ​​​ഴു മ​​​ക്ക​​​ളി​​​ല്‍ ഇ​​​ള​​​യ​​​മ​​​ക​​​നാ​​​ണ്. ചെ​​​റി​​​യ പ്രാ​​​യ​​​ത്തി​​​ല്‍ത​​​ന്നെ അ​​​ച്ച​​​നാ​​​കാ​​​ന്‍ പോ​​​കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി പ​​​റ​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​ന്ന​​​ത്തെ എ​​​ല്ലാ വൈ​​​ദി​​​ക​​​രു​​​മാ​​​യി ന​​​ല്ല അ​​​ടുപ്പ​​​വു​​​മാ​​​യി​​​രു​​​ന്നു.

പ​​​ത്താം ക്ലാ​​​സ് ക​​​ഴി​​​ഞ്ഞ് സെ​​​മി​​​നാ​​​രി​​​യി​​​ല്‍ ചേ​​​രാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ച്ചെ​​​ങ്കി​​​ലും എ​​​സ്ബി കോ​​​ള​​​ജി​​​ല്‍ പ്രീ​​​ഡി​​​ഗ്രി പ​​​ഠ​​​നം ക​​​ഴി​​​ഞ്ഞാ​​​ണ് പോ​​​യ​​​ത്. മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​ന്‍റെ പി​​​താ​​​വ് ടി.​​​ജെ. ജോ​​​സ​​​ഫ് സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. വ​​​ല്യ​​​പ്പ​​​നായ ടി.​​​ജെ. ജോ​​​സ​​​ഫ് (ത​​​റ​​​യി​​​ല്‍ സാ​​​ര്‍) അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. വാ​​​ഴ​​​പ്പ​​​ള്ളി ടീ​​​ച്ചേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം വി​​​ശു​​​ദ്ധ അ​​​ല്‍ഫോ​​​ന്‍സാ​​​മ്മ​​​യു​​​ടെ ഗു​​​രു​​​നാ​​​ഥ​​​ന്‍കൂ​​​ടി​​​യാ​​​ണ്.

മ​​​ക​​​ന്‍ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യാ​​​കു​​​ന്ന​​​തി​​​ല്‍ മ​​​റി​​​യാ​​​മ്മ​​​യ്ക്ക് മ​​​ന​​​സു നി​​​റ​​​യെ സ​​​ന്തോ​​​ഷം. ച​​​ങ്ങ​​​നാ​​​ശേ​​​രി വ​​​ലി​​​യ​​​കു​​​ള​​​ത്തി​​​നു സ​​​മീ​​​പം മ​​​ക​​​ന്‍ ജി​​​ജി ത​​​റ​​​യി​​​ലി​​​നൊ​​​പ്പ​​​മാ​​​ണ് മ​​​റി​​​യാ​​​മ്മ​​​യു​​​ടെ താ​​​മ​​​സം.