മാർ തോമസ് തറയിലിന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണം
Thursday, October 31, 2024 5:46 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​ക്ക് ആ​​ത്മീ​​യ​​വും ബൗ​​ദ്ധി​​ക​​വും സാം​​സ്‌​​കാ​​രി​​ക​​വു​​മാ​​യ പ്ര​​ഭ ചൊ​​രി​​യു​​ന്ന അ​​തി​​രൂ​​പ​​ത​​യ്ക്ക് പു​​തി​​യ ഇ​​ട​​യ​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണം അ​​ഭി​​മാ​​ന​​നി​​മി​​ഷം. ധ​​ന്യ​​വും പ​​വി​​ത്ര​​വു​​മാ​​യ ച​​ട​​ങ്ങി​​ന് ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​വും മെ​​ത്രാ​​സ​​ന​​മ​​ന്ദി​​ര​​വും സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യും ഒ​​രു​​ങ്ങി​​ക്ക​​ഴി​​ഞ്ഞു.

സ്വാ​​ഗ​​ത ക​​മാ​​ന​​ങ്ങ​​ളാ​​ലും തോ​​ര​​ണ​​ങ്ങ​​ളാ​​ലും നാ​​ടും ന​​ഗ​​ര​​വും ക​​മ​​നീ​​യ​​മാ​​ക്കി. ആ​​ദ​​ര​​വും ആ​​ഹ്ലാ​​ദ​​വും കൃ​​ത​​ജ്ഞ​​ത​​യു​​മാ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ജ​​നാ​​വ​​ലി സ്ഥാ​​നാ​​രോ​​ഹ​​ണ ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്കാ​​യി കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

2007 മാ​​ര്‍​ച്ച് 19ന് ​​മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണം ക​​ഴി​​ഞ്ഞ് 17 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍​പ​​ള്ളി​​യി​​ല്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ്പാ​​യി മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണം ന​​ട​​ക്കു​​ന്ന​​ത്. മ​​ഹാ​​ജൂ​​ബി​​ലി വ​​ര്‍​ഷ​​മാ​​യ 2000ല്‍ ​​വ​​ത്തി​​ക്കാ​​ന്‍ ന്യു​​ണ്‍​ഷ്യോ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​ര്‍​ജ് കോ​​ച്ചേ​​രി​​യു​​ടെ മെ​​ത്രാ​​ഭി​​ഷേ​​കം അ​​തി​​വി​​പു​​ല​​മാ​​യ ആ​​ഘോ​​ഷ​​മാ​​യി​​രു​​ന്നു.

മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ല്‍ നി​​ര്‍​മി​​ച്ച എ​​ട്ടു​​പ​​ട്ട മ​​ണ്ഡ​​പ​​ത്തി​​ലാ​​യി​​രു​​ന്നു ച​​ട​​ങ്ങു​​ക​​ള്‍. മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​കം 2017 ഏ​​പ്രി​​ല്‍ 17നു ​​ന​​ട​​ന്നു.

അ​​തി​​രൂ​​പ​​ത​​യ്ക്ക് ധ​​ന്യ​​ത: പ്ര​​മു​​ഖ​​ർ എ​​ത്തി​​ച്ചേ​​രും

ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​നാ​​യി സ്ഥാ​​ന​​മേ​​ല്‍​ക്കു​​ന്ന മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലി​​ന് ആ​​ശം​​സ​​ക​​ള്‍ അ​​ര്‍​പ്പി​​ക്കു​​ന്ന​​തി​​നും സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​നു ന​​ന്ദി​​യ​​ര്‍​പ്പി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള വേ​​ദി അ​​നേ​​ക​​രു​​ടെ സ്നേ​​ഹ​​സം​​ഗ​​മ​​മാ​​യി മാ​​റും. കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തും വി​​ദേ​​ശ​​ത്തു​​നി​​ന്നും മെ​​ത്ര​​ന്മാ​​ര്‍, വൈ​​ദി​​ക​​ര്‍, സ​​ന്യാ​​സി​​നി​​ക​​ള്‍, രാ​​ഷ്ട്രീ​​യ, സാ​​മൂ​​ഹി​​ക സാ​​മു​​ദാ​​യി​​ക നേ​​താ​​ക്ക​​ള്‍ എ​​ന്നി​​വ​​ര്‍ ആ​​ശം​​സ​​ക​​ളും പ്രാ​​ര്‍​ഥ​​ന​​ക​​ളു​​മാ​​യെ​​ത്തും.

സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന് ന​​ന്ദി പ്ര​​കാ​​ശി​​പ്പി​​ച്ച് എ​​സ്ഡി സ​​ന്യാ​​സി​​നീ​​സ​​മൂ​​ഹം പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ ഡോ. ​​സി​​സ്റ്റ​​ര്‍ ദീ​​പ്തി ജോ​​സും മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലി​​ന് ഭാ​​വു​​ക​​ങ്ങ​​ള്‍ നേ​​ര്‍​ന്ന് പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​രേ​​ഖാ മാ​​ത്യു​​വും പ്ര​​സം​​ഗി​​ക്കും. മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന് ഉ​​പ​​ഹാ​​രം സ​​മ​​ര്‍​പ്പി​​ക്കും.

ജ​​ര്‍​മ​​നി​​യി​​ലെ ബാം​​ബ​​ര്‍​ഗ് ആ​​ര്‍​ച്ച് ബി​​ഷ​​പ് ഹെ​​ര്‍​വി​​ഗ് ഗൊ​​സ​​ല്‍, ജോ​​ഷ്വാ മാ​​ര്‍ ഇ​​ഗ്‌​​നാ​​ത്തി​​യോ​​സ്, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍, മ​​ന്ത്രി​​മാ​​രാ​​യ റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍, വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, കൊ​​ടി​​ക്കു​​ന്നേ​​ല്‍ സു​​രേ​​ഷ് എം​​പി, ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍ എ​​ന്നി​​വ​​ര്‍ ആ​​ശം​​സാ​​പ്ര​​സം​​ഗം ന​​ട​​ത്തും. മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​വും മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലും മ​​റു​​പ​​ടി​​പ്ര​​സം​​ഗം ന​​ട​​ത്തും. വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍ ന​​ന്ദി പ​​റ​​യും.

അ​​ന്‍​പ​​തി​​ലേ​​റെ മെ​​ത്രാ​​ന്മാ​​ര്‍,വി​​ദേ​​ശ സ​​ഭാ​​പ്ര​​തി​​നി​​ധി​​ക​​ള്‍

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങു​​ക​​ള്‍​ക്ക് വ​​ത്തി​​ക്കാ​​ന്‍ ന്യു​​ണ്‍​ഷ്യോ​​യും യൂ​​റോ​​പ്യ​​ന്‍ സ​​ഭാ പ്ര​​തി​​നി​​ധി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ അ​​ന്‍​പ​​തി​​ലേ​​റെ മെ​​ത്രാ​​ന്‍​മാ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മാ​​താ​​വ് മ​​റി​​യാ​​മ്മ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ബ​​ന്ധു​​ക്ക​​ളും മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ക്കും. വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ല്‍​നി​​ന്ന് പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​കും. അ​​തി​​രൂ​​പ​​ത സം​​ബ​​ന്ധ​​മാ​​യ വി​​വി​​ധ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ള്‍ സ​​മ്മേ​​ള​​ന​​ത്തി​​ലു​​ണ്ടാ​​കും.