അ​​തി​​രൂ​​പ​​ത ഭ​​ര​​ണ​​സം​​വി​​ധാ​​നം
Thursday, October 31, 2024 5:46 AM IST
മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​ണ് അ​​തി​​രൂ​​പ​​ത​​യു​​ടെ മേ​​ല​​ധ്യ​​ക്ഷ​​ന്‍. അ​​ദ്ദേ​​ഹം സീ​​റോ​​മ​​ല​​ബാ​​ര്‍ സി​​ന​​ഡി​​നും മേ​​ജ​​ര്‍ ആ​​ര്‍​ച്ചു​​ബി​​ഷ​​പ്പി​​നും മാ​​ര്‍​പാ​​പ്പ​​യ്ക്കും വി​​ധേ​​യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. സ​​ഹാ​​യ മെ​​ത്രാ​​നു​​ണ്ടെ​​ങ്കി​​ല്‍ അ​​ദ്ദേ​​ഹ​​മാ​​യി​​രി​​ക്കും അ​​ടു​​ത്ത അ​​ധി​​കാ​​രി. അ​​ദ്ദേ​​ഹം​​ത​​ന്നെ​​യാ​​യി​​രി​​ക്കും പ്ര​​ധാ​​ന വി​​കാ​​രി ജ​​ന​​റാ​​ള്‍ (പ്രോ​​ട്ടോ സി​​ന്‍​ചെ​​ല്ലൂ​​സ്), സ​​ഹാ​​യ മെ​​ത്രാ​​നി​​ല്ലെ​​ങ്കി​​ല്‍ ഒ​​രു വൈ​​ദി​​ക​​ന്‍ പ്ര​​ധാ​​ന വി​​കാ​​രി ജ​​ന​​റാ​​ളും (പ്രോ​​ട്ടോ സി​​ന്‍​ചെ​​ല്ലൂ​​സ്) ര​​ണ്ടു​​മൂ​​ന്ന് വൈ​​ദി​​ക​​ര്‍ വി​​കാ​​രി ജ​​ന​​റാ​​ള്‍​മാ​​രും (സി​​ന്‍​ചെ​​ല്ലൂ​​സ്) ആ​​യി​​രി​​ക്കും.

വൈ​​ദി​​ക​​രു​​ടെ​​യും പ​​ള്ളി​​ക​​ളു​​ടെ​​യും ചു​​മ​​ത​​ല, സ​​ന്യ​​സ്ത​​രു​​ടെ​​യും സെ​​മി​​നാ​​രി​​ക്കാ​​രു​​ടെ​​യും ചു​​മ​​ത​​ല, വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, സം​​ഘ​​ട​​ന​​ക​​ള്‍, പ്ര​​സ്ഥാ​​ന​​ങ്ങ​​ള്‍, ഡി​​പ്പാ​​ര്‍​ട്ടു​​മെ​​ന്‍റു​​ക​​ള്‍ എ​​ന്നി​​വ​​യു​​ടെ ചു​​മ​​ത​​ല തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ള്‍ ഓ​​രോ വി​​കാ​​രി ജ​​ന​​റാ​​ള്‍​മാ​​ര്‍​ക്കും വി​​ഭ​​ജി​​ച്ചു ന​​ല്‍​കി​​യി​​രി​​ക്കു​​ന്നു.

കാ​​ന​​ന്‍ നി​​യ​​മ​​ങ്ങ​​ള്‍​ക്ക​​നു​​സൃ​​ത​​മാ​​യി അ​​തി​​രൂ​​പ​​താ ഭ​​ര​​ണ​​നി​​ര്‍​വ​​ഹ​​ണ കാ​​ര്യ​​ങ്ങ​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യാ​​നും ത​​ത്സം​​ബ​​ന്ധ​​മാ​​യ രേ​​ഖ​​ക​​ള്‍ സൂ​​ക്ഷി​​ക്കാ​​നു​​മാ​​യി ചാ​​ന്‍​സ​​ല​​റും സാ​​മ്പ​​ത്തി​​ക​​കാ​​ര്യ​​ങ്ങ​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യാ​​ന്‍ പ്രൊ​​കു​​റേ​​റ്റ​​റും ഉ​​ണ്ടാ​​യി​​രി​​ക്കും. ഇ​​ത്ര​​യും​​പേ​​ര്‍ അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​തി​​രൂ​​പ​​ത കൂ​​രി​​യ, കൂ​​രി​​യ എ​​ല്ലാ ആ​​ഴ്ച​​യി​​ലും ര​​ണ്ട്, മൂ​​ന്ന് പ്രാ​​വ​​ശ്യം സ​​മ്മേ​​ളി​​ക്കു​​ക​​യും അ​​തി​​രൂ​​പ​​ത​​യു​​ടെ ദൈ​​നം​​ദി​​ന ഭ​​ര​​ണ​​കാ​​ര്യ​​ങ്ങ​​ള്‍ ആ​​ലോ​​ചി​​ച്ച് നി​​ര്‍​വ​​ഹി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.

കൂ​​ടാ​​തെ വൈ​​ദി​​ക, സ​​ന്യ​​സ്ത, അ​​ല്‍​മാ​​യ പ്ര​​തി​​നി​​ധി​​ക​​ള്‍ അ​​ട​​ങ്ങു​​ന്ന പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍, വൈ​​ദി​​ക​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ള്‍ അ​​ട​​ങ്ങു​​ന്ന പ്ര​​സ്ബി​​റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍, സാ​​മ്പ​​ത്തി​​ക കാ​​ര്യ​​ങ്ങ​​ള്‍ ശ്ര​​ദ്ധി​​ക്കാ​​ന്‍ ഫി​​നാ​​ന്‍​സ് കൗ​​ണ്‍​സി​​ല്‍ എ​​ന്നീ കാ​​നോ​​നി​​ക സ​​മി​​തി​​ക​​ളും അ​​തി​​രൂ​​പ​​താ ഭ​​ര​​ണ​​ത്തി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​കു​​ന്നു. കൂ​​ടാ​​തെ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ ട്രൈ​​ബ്യൂ​​ണ​​ല്‍, ക​​ണ്‍​സ​​ള്‍​ട്ടേ​​ഴ്സ് ബോ​​ഡി, ഫൊ​​റോ​​ന വി​​കാ​​രി​​മാ​​രു​​ടെ സ​​മി​​തി, വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ള്‍ എ​​ന്നി​​വ​​യു​​മു​​ണ്ട്.​​വ​​ര്‍​ഷ​​ത്തി​​ല്‍ 2 പ്രാ​​വ​​ശ്യം വൈ​​ദി​​ക സ​​മ്മേ​​ള​​നം (പ്ര​​സ്ബി​​റ്റേ​​റി​​യം) കൂ​​ടാ​​റു​​ണ്ട്.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ഒ​​റ്റ​​നോ​​ട്ട​​ത്തി​​ല്‍

അ​​തി​​രൂ​​പ​​ത​​യു​​ടെ മെ​​ത്രാ​​പ്പോ​​ലീ​​ത്ത

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍

അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​യ മ​​റ്റു പി​​താ​​ക്ക​​ന്മാ​​ര്‍

ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി
നി​​യു​​ക്ത ക​​ര്‍​ദി​​നാ​​ള്‍ മോ​​ണ്‍. ജോ​​ര്‍​ജ് കൂ​​വ​​ക്കാ​​ട്ട്
ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം
ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​ര്‍​ജ് കോ​​ച്ചേ​​രി
ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ അ​​ല​​ക്സ് കാ​​ളി​​യാ​​നി​​ല്‍
ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്ത്
ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് തു​​രു​​ത്തി​​മ​​റ്റം
ബി​​ഷ​​പ് മാ​​ര്‍ ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം

മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഇ​​ത്തി​​ത്താ​​നം പ്രീ​​സ്റ്റ് ഹോ​​മി​​ലേ​​ക്ക്

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഇ​​ത്തി​​ത്താ​​നം സെ​​ന്‍റ് ജോ​​സ​​ഫ് പ്രീ​​സ്റ്റ് ഹോ​​മി​​ല്‍ വി​​ശ്ര​​മ​​ജീ​​വി​​തം ന​​യി​​ക്കും. പ്രീ​​സ്റ്റ് ഹോ​​മി​​ല്‍ വി​​ശ്ര​​മ​​ജീ​​വി​​തം ന​​യി​​ക്കു​​ന്ന വൈ​​ദി​​ക​​ര്‍​ക്കൊ​​പ്പം ക​​ഴി​​യാ​​നാ​​ണ് മാ​​ര്‍ പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ തീ​​രു​​മാ​​നം. അ​​ടു​​ത്ത​​യാ​​ഴ്ച മു​​ത​​ല്‍ ഒ​​രു മാ​​സം പി​​താ​​വ് ആ​​ര്യ​​ങ്കാ​​വി​​ല്‍ പ്രാ​​ര്‍​ഥ​​ന​​യി​​ലും ധ്യാ​​ന​​ത്തി​​ലും ചെ​​ല​​വ​​ഴി​​ക്കും.

വ്യാ​​പ്തി: തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം ജി​​ല്ല​​ക​​ള്‍

ഫൊ​​റോ​​ന​​ക​​ള്‍: 18
അ​​തി​​ര​​മ്പു​​ഴ, കു​​ട​​മാ​​ളൂ​​ര്‍, കോ​​ട്ട​​യം, മ​​ണി​​മ​​ല, നെ​​ടും​​കു​​ന്നം, കു​​റു​​മ്പ​​നാ​​ടം, തൃ​​ക്കൊ​​ടി​​ത്താ​​നം, തു​​രു​​ത്തി, ച​​ങ്ങ​​നാ​​ശേ​​രി, ആ​​ല​​പ്പു​​ഴ, ച​​മ്പ​​ക്കു​​ളം, എ​​ട​​ത്വാ, പു​​ളി​​ങ്കു​​ന്ന്, മു​​ഹ​​മ്മ, ചെ​​ങ്ങ​​ന്നൂ​​ര്‍, തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം-​​ആ​​യൂ​​ര്‍, അ​​മ്പൂ​​രി.
ഇ​​ട​​വ​​ക വൈ​​ദി​​ക​​ര്‍: 498
സ​​ന്യ​​സ്ത, മി​​ഷ​​ന്‍ വൈ​​ദി​​ക​​ര്‍: 982
സ​​ന്യാ​​സി​​നി​​ക​​ള്‍: 4000
അ​​ല്‍​മാ​​യ​​ര്‍: 4,060,00
കു​​ടും​​ബ​​ങ്ങ​​ള്‍: 80,000
ഇ​​ട​​വ​​ക​​ക​​ള്‍: 214
കു​​രി​​ശു​​പ​​ള്ളി​​ക​​ള്‍: 23
പു​​രു​​ഷ സ​​ന്യാ​​സ സ​​മൂ​​ഹ​​ങ്ങ​​ള്‍: 19
ഡി​​പ്പാ​​ര്‍​ട്ടു​​മെ​​ന്‍റു​​ക​​ള്‍: 15
വ​​നി​​താ സ​​ന്യാ​​സ​​സ​​മൂ​​ഹ​​ങ്ങ​​ള്‍: 52
ആ​​ര്‍​ട്സ് ആ​​ൻ​​ഡ് സ​​യ​​ന്‍​സ് കോ​​ള​​ജു​​ക​​ള്‍: 16
പ്ര​​ഫ​​ഷ​​ണ​​ല്‍ കോ​​ള​​ജു​​ക​​ള്‍, സ്‌​​കൂ​​ളു​​ക​​ള്‍: 10
സ്‌​​കൂ​​ളു​​ക​​ള്‍: 200
കെ​​യ​​ര്‍​ഹോ​​മു​​ക​​ള്‍: 96
ആ​​ശു​​പ​​ത്രി​​ക​​ള്‍: 22