അ​മ്മ​ഞ്ചേ​രി​യി​ലെ ഇ​ന്ദി​രാഗാ​ന്ധി പ്ര​തി​മ​യ്ക്ക് 30 വ​യ​സ്
Thursday, October 31, 2024 7:22 AM IST
ഏ​റ്റു​മാ​നൂ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാഗാ​ന്ധി​യു​ടെ സ്മ​ര​ണാ​ർ​ഥം അ​മ്മ​ഞ്ചേ​രി ക​വ​ല​യി​ൽ പൂ​ർ​ണ​കാ​യ പ്ര​തി​മ സ്ഥാ​പി​ച്ചി​ട്ട് 30 വ​ർ​ഷം.1995​ലാ​ണ് പ​ണ്ടാ​ര​പ്പ​ള്ളി ശൗ​രിചേ​ട്ട​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​തി​മ സ്ഥാ​പി​ച്ച​ത്.

കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ അ​മ്മ​ഞ്ചേ​രി​യി​ൽ മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. അ​ക്കാ​ല​ത്തെ സ​ജീ​വ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന വ​ട​ക​ര കൊ​ച്ചേ​ട്ട​ൻ, വ​ലി​യ​പ​റ​മ്പി​ൽ വി.​സി. ജോ​സ​ഫ്,

കൊ​ച്ചു​പ​റ​മ്പി​ൽ പ​ത്മ​നാ​ഭ​ൻ, വ​ലി​യ​വീ​ട്ടി​ൽ വ​ക്ക​ച്ച​ൻ, റാം ​നി​വാ​സ് പു​ഷ്ക​ര​ൻ, പാ​റ​യ്ക്ക​ൽ വ​ക്ക​ൻ, വ​ല​ക്ക​ട​വി​ൽ ദേ​വ​സ്യാ​ച്ച​ൻ, ഒ.​ജെ. ബേ​ബി, വ​ലി​യ​വീ​ട്ടി​ൽ അ​പ്പേ​ട്ടാ​യി, വ​ലി​യ​വീ​ട്ടി​ൽ ദേ​വ​സ്യാ​ച്ച​ൻ, പാ​ല​മൂ​ട്ടി​ൽ പാ​പ്പു​സാ​ർ, ഗ്രി​ഗ​റി സാ​ർ, കോ​ര കു​ന്ന​ത്ത്, ക​ല്ലു​വേ​ലി​ൽ രാ​ജ​പ്പ​ൻ, ഒ​റ്റ​ക​പ്പി​ലു​മാ​വു​ങ്ക​ൽ ജോ​യ് മാ​ത്യു തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യാ​ണ് പ്ര​തി​മ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​എ​ൻ​ടി​യു​സി ഏ​റ്റു​മാ​നൂ​ർ റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 7.30ന് ​പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തും.