കു​റി​ച്ചി സർക്കാർ ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി​ച്ചി​കി​ത്സ പു​ന​രാ​രം​ഭി​ക്ക​ണം
Thursday, October 31, 2024 7:38 AM IST
കു​റി​ച്ചി: സ​ചി​വോ​ത്ത​മ​പു​രം ഗ​വ​ണ്‍മെ​ന്‍റ് ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി​ച്ചി​കി​ത്സ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ആ​ശു​പ​ത്രി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി പ​ടി​ക്ക​ല്‍നി​ന്നും വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്കു മാ​ര്‍ച്ച് ന​ട​ത്തി.

വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍മാ​ന്‍ ഡോ. ​ബി​നു സ​ചി​വോ​ത്ത​മ​പു​ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ഥാ​കൃ​ത്ത് ബാ​ബു കു​ഴി​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​ജെ. ലാ​ലി, കു​റി​ച്ചി സ​ദ​ന്‍, മി​നി കെ. ​ഫി​ലി​പ്പ്, എ​ന്‍.​കെ. ബി​ജു, അ​രു​ണ്‍ ബാ​ബു, സി.​ഡി വ​ത്സ​പ്പ​ന്‍, ആ​ര്‍.​രാ​ജ​ഗോ​പാ​ല്‍, ടി.​എ​സ്. സ​ലിം, ഡോ. ​സാ​ജു ക​ണ്ണ​ത​റ, പി.​പി. മോ​ഹ​ന​ന്‍, എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, സു​രേ​ന്ദ്ര​ന്‍ സു​ര​ഭി, രാ​ജ​ഗോ​പാ​ല്‍ വാ​ക​ത്താ​നം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.