താ​ത്കാ​ലി​ക ക​ണ​ക്‌​ഷ​ൻ സ്ഥി​ര​മാ​ക്കാ​ൻ കൈ​ക്കൂ​ലി; കെ​എ​സ്ഇ​ബി ഓ​വ​ർ​സി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ
Thursday, October 31, 2024 6:00 AM IST
കു​റ​വി​ല​ങ്ങാ​ട്: താ​ത്കാ​ലി​ക വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ സ്ഥി​ര​പ്പെ​ടു​ത്തി ന​ൽ​കാ​ൻ വീ​ട്ടു​ട​മ​യി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ കെ​എ​സ്ഇ​ബി ഓ​വ​ർ​സി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. കു​റ​വി​ല​ങ്ങാ​ട് കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ ഓ​വ​ർ​സി​യ​ർ കീ​ഴൂ​ർ ക​ണ്ണാ​ർ​വ​യ​ൽ എം.​കെ. രാ​ജേ​ന്ദ്ര​നെ (51)യാ​ണ് വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. വീ​ട്ടു​ട​മ​യി​ൽ​നി​ന്നു 10,000 രൂ​പ​യാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. പ​ക​ലോ​മ​റ്റ​ത്ത് വീ​ട് നി​ർ​മാ​ണം പൂർത്തീ​ക​രി​ച്ച പ്ര​വാ​സി​യു​ടെ കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് വാ​ങ്ങി​യ​ത്.

വി​ജി​ല​ൻ​സ് കി​ഴ​ക്ക​ൻ​മേ​ഖ​ല എ​സ്പി വി. ​ശ്യാം​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡി​വൈ​എ​സ്പി നി​ർ​മ​ൽ ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ ഒ​ന്നോ​ടെ​ ഓ​വ​ർ​സി​യ​റെ പി​ടി​കൂ​ടി​യത്.

ര​ണ്ടു​വ​ർ​ഷം മു​മ്പ് പ​ക​ലോ​മ​റ്റ​ത്ത് സ്ഥ​ലം വാ​ങ്ങി​യ സ്ഥ​ല​ത്ത് വീ​ടി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ താ​ത്കാ​ലി​ക ക​ണ​ക്‌​ഷ​ൻ മാ​റ്റി സ്ഥി​ര​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ത്രീ​ഫേ​സ് ക​ണ​ക്‌​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​പേ​ക്ഷ. എ​ന്നാ​ൽ ത്രീ​ഫേ​സ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത് വീ​ടി​നു 500 മീ​റ്റ​ർ അ​ക​ലെ​ക്കൂ​ടി​യാ​ണെ​ന്നും ഇ​തി​ൽ​നി​ന്നു ലൈ​ൻ വ​ലി​ക്കാ​ൻ 65,000 രൂ​പ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​മെ​ന്നും ഓ​വ​ർ​സി​യ​ർ പ​റ​ഞ്ഞെ​ത്രെ.

15,000 രൂ​പ ആ​ദ്യ​ഘ​ട്ട​മാ​യി ന​ൽ​കി​യാ​ൽ ഇ​ത് ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് ഇ​യാ​ൾ വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു.

കോ​ട്ട​യം ഓ​ഫീ​സി​ൽ പ്ര​വാ​സി പ​രാ​തി​പ്പെ​ട്ട​തോ​ടെ ല​ഭി​ച്ച നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​വ​ർ​സി​യ​ർ പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ലെ​ത്തി​യാ​ൽ പ​ണം ന​ൽ​കാ​മെ​ന്ന് ഓ​വ​ർ​സി​യ​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് വീ​ട്ടി​ലെ​ത്തി ഇ​യാ​ൾ പ​ണം കൈ​പ്പ​റ്റു​മ്പോ​ൾ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രുന്നു.

സി​ഐ​മാ​രാ​യ സ​ജു കെ. ​ദാ​സ്, മ​നു വി. ​നാ​യ​ർ, എ​സ്‌​ഐ​മാ​രാ​യ സ്റ്റാ​ൻ​ലി തോ​മ​സ്, സു​രേ​ഷ്‌​കു​മാ​ർ, പി.​എ​ൻ. പ്ര​ദീ​പ്, കെ.​സി. പ്ര​സാ​ദ്, എ​എ​സ്‌​ഐ​മാ​രാ​യ കെ.​എ​സ്. അ​നി​ൽ​കു​മാ​ർ, എം.​ജി. ര​ജീ​ഷ്, ഇ.​പി. രാ​ജേ​ഷ്, കെ.​പി. ര​ഞ്ജി​നി, പി.​എ​സ്. അ​നൂ​പ്, കെ.​എ. അ​നൂ​പ്, ആ​ർ. സു​രേ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഓ​വ​ർ​സി​യ​റെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​വ​ർ​സി​യ​റെ കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.