ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ്: നാ​ലു പ​രാ​തി​ക​ള്‍ തീ​ര്‍പ്പാ​ക്കി
Friday, November 1, 2024 6:13 AM IST
കോ​ട്ട​യം: ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ അം​ഗം എ. ​സൈ​ഫു​ദീ​ന്‍ ക​ള​ക്‌​ട​റേ​റ്റ് വി​പ​ഞ്ചി​ക ഹാ​ളി​ല്‍ സി​റ്റിം​ഗ് ന​ട​ത്തി. ഏ​ഴു ഹ​ര്‍ജി​ക​ള്‍ പ​രി​ഗ​ണി​ച്ച സി​റ്റിം​ഗി​ല്‍ നാ​ലെ​ണ്ണം തീ​ര്‍പ്പാ​ക്കി.

മൂ​ന്നു കേ​സു​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്കു മാ​റ്റി. എ​സ്ബി​ഐ കോ​ടി​മ​ത ബ്രാ​ഞ്ചി​ല്‍നി​ന്നു മ​ക​നു​വേ​ണ്ടി എ​ടു​ത്ത വി​ദ്യാ​ഭ്യാ​സ വാ​യ്പ പ​ണ​മ​ട​ച്ചു തീ​ര്‍ത്തി​ട്ടും ഈ​ടാ​യി ന​ല്‍കി​യ വ​സ്തു​വി​ന്‍റെ ആ​ധാ​രം മ​ട​ക്കി​ന​ല്‍കി​യി​ല്ലെ​ന്ന കോ​ട്ട​യം ഈ​ര​യി​ല്‍ക്ക​ട​വ് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം ആ​ധാ​രം ബാ​ങ്ക് മ​ട​ക്കി ന​ല്‍ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.

സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍നി​ന്നും വാ​യ്പ എ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്കം സം​ബ​ന്ധി​ച്ചു കോ​ട്ട​യം മു​ട്ട​പ്പ​ള്ളി സ്വ​ദേ​ശി ന​ല്‍കി​യ പ​രാ​തി, കാ​ഞ്ഞി​ര​പ്പ​ള്ളി നൈ​നാ​ര്‍ സെ​ന്‍ട്ര​ല്‍ ജ​മാ അ​ത്ത് പ​ള്ളി പ​രി​പാ​ല​ന സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് സ്വ​ദേ​ശി ന​ല്‍കി​യ പ​രാ​തി, എം​പ്ലോ​യി​മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടും ജോ​ലി ല​ഭി​ച്ചി​ല്ലെ​ന്നു കാ​ട്ടി മു​ണ്ട​ക്ക​യം സ്വ​ദേ​ശി ന​ല്‍കി​യ പ​രാ​തി എ​ന്നി​വ​യും സി​റ്റിം​ഗി​ല്‍ തീ​ര്‍പ്പാ​ക്കി.